Advertisment

നീതു ജോണ്‍സണെ കണ്ടെത്താന്‍ വടക്കാഞ്ചേരി പോലീസ് ! അനില്‍ അക്കര എംഎല്‍എയുടെ പരാതിയില്‍ നടപടിയുമായി വടക്കാഞ്ചേരി പോലീസ്. നീതു ജോണ്‍സണെന്ന കത്തിന്റെ ഉടമയ്ക്കായി അന്വേഷണം തുടങ്ങിയെന്ന് പോലീസ്. സ്വപ്നയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചെന്നും എന്‍ഐഎ അന്വേഷണം നേരിടുന്നുവെന്ന പ്രചാരണത്തിലും അടുത്ത കേസെന്ന മുന്നറിയിപ്പുമായി അനില്‍ അക്കരയും

author-image
vincent nellikunnel
New Update

publive-image

Advertisment

തൃശൂര്‍: നീതു ജോണ്‍സണെ ഇനി വടക്കാഞ്ചേരി പോലീസ് കണ്ടെത്തും ! സമൂഹ മാധ്യമങ്ങളിലൂടെ കേരളത്തിനാകെ പരിചയമായ വടക്കാഞ്ചേരിയിലെ നീതു ജോണ്‍സണെ കണ്ടെത്തുന്ന ചുമതല വടക്കാഞ്ചേരി പോലീസ് ഏറ്റെടുത്തു.

നീതു ജോണ്‍സണെയോ, അല്ലെങ്കില്‍ ഇതു വ്യാജമായി സൃഷ്ടിച്ചവരെയോ കണ്ടെത്തണെമന്നാവശ്യപ്പെട്ട് വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കര നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച 'വീടില്ലാത്ത പെണ്‍കുട്ടി' നീതു ജോണ്‍സന്റെ പേരിലുള്ള വ്യാജ കത്തിന്റെ ഉറവിടം കണ്ടെത്തണം എന്നാവശ്യപ്പെട്ട് അനില്‍ അക്കര പരാതി നല്‍കിയെങ്കിലും പൊലീസ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് എംഎല്‍എ നേരത്തെ ആരോപിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് പോലീസ് കേസെടുത്തത്. വടക്കാഞ്ചേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പോലീസ് എഫ്ഐആര്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ലൈഫ് മിഷന്‍ അഴിമതിക്കെതിരെ അനില്‍ അക്കര രംഗത്തു വന്നതിനു പിന്നാലെയാണ് പാവപ്പെട്ടവര്‍ക്കു വീട് കിട്ടാനുള്ള അവസരം എംഎല്‍എ നഷ്ടമാക്കി എന്ന ആരോപണവുമായി നീതു ജോണ്‍സണ്‍ എന്ന പെണ്‍കുട്ടിയെ എതിരാളികള്‍ രംഗത്തിറക്കിയത്.

വടക്കാഞ്ചേരി മണ്ഡലത്തിലുള്ള മങ്കരയിലെ പുറമ്പോക്കില്‍ ഒറ്റമുറിയില്‍ താമസിക്കുന്ന നീതു ജോണ്‍സണ്‍, അനില്‍ അക്കരയ്ക്ക് എഴുതിയെന്ന തരത്തിലുള്ള കത്താണു പ്രചരിപ്പിച്ചത്. കത്തിന് വലിയ പ്രചാരമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ലഭിച്ചത്.

ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി നേരിട്ടു വന്നാല്‍ വീടുവയ്ക്കാനുള്ള ഭൂമിയും വീടും നല്‍കാമെന്നു പറഞ്ഞ് അനില്‍ അക്കരയും രമ്യ ഹരിദാസ് എംപിയും മങ്കരയില്‍ കഴിഞ്ഞ ആഴ്ച മൂന്നു മണിക്കൂര്‍ കാത്തിരുന്നു. പക്ഷേ ആരും വന്നില്ല. തുടര്‍ന്നാണു കേസുമായി പോകാന്‍ എംഎല്‍എ തീരുമാനിച്ചത്.

അതിനിടെ വിഷയത്തില്‍ അനില്‍ അക്കര പ്രതികരിച്ചിട്ടുണ്ട്. നീതു ജോണ്‍സണെ പിണറായി പോലീസ് കണ്ടുപിടിക്കട്ടെയെന്നാണ് എംഎല്‍എ പ്രതികരിച്ചത്.

ഈ കേസുകൊണ്ട് കാര്യങ്ങള്‍ അനസാനിപ്പിക്കില്ലെന്നും ഇനി സ്വപ്നയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചെന്നും എന്‍ഐഎ അന്വേഷണം നേരിടുന്നുവെന്ന പ്രചാരണത്തിലുമാണ് അടുത്ത കേസെന്നാണ് അനില്‍ അക്കരയുടെ മുന്നറിയിപ്പ്.

anil akkara
Advertisment