Advertisment

പാലാ നഗരസഭയിലെ കിടപ്പു രോഗികൾ, അഗതി മന്ദിരത്തിലെ അന്തേ വാസികൾ എന്നിവർക്ക് വീട്ടിൽ വാക്‌സിൻ നൽകണം - ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര

author-image
സുനില്‍ പാലാ
New Update

publive-image

പാലാ: നഗരസഭാ പ്രദേശത്തു സ്ഥിരമായി താമസമുള്ള അഗതി മന്ദിരത്തിലെ അന്തേവാസികൾ, കിടപ്പു രോഗികൾ, വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ വീട്ടിൽ കഴിയുന്നവർ, കന്യാശ്രീ മഠങ്ങൾ, പ്രീസ്റ്റ് റിട്ടയേർമെന്റ് ഹോം, എന്നിവിടങ്ങളിൽ കഴിയുന്നവർക്ക് വീട്ടിൽ ചെന്ന് കോവിഡ് വാക്‌സിൻ നൽകുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസറോട് നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര ആവശ്യപ്പെട്ടു.

മേല്പറഞ്ഞവരിൽ ബഹുരിപക്ഷം ആളുകൾക്കും നാളിതുവരെയും ഒരു ഡോസ് പ്രതിരോധ കോവിഡ് വാക്‌സിനേഷൻ പോലും ലഭിച്ചിട്ടില്ലാത്ത ഒരു സാഹചര്യമാണ് നിലവിൽ പാലായിലുള്ളത്. ഇതു സംബന്ധിച്ച് നിരവധി പരാതികളാണ് തനിക്കു ലഭിച്ചിട്ടുള്ളത്. മതിയായ വാക്‌സിൻ ലഭ്യമാക്കാമെങ്കിൽ, നഗരസഭാ വായോമിത്രം സ്റ്റാഫ്‌ നഴ്സ് മാരുടെ സേവനം കൂടെ വിട്ടുകൊടുക്കാൻ തയാറാണന്നു ചെയർമാൻ അറിയിച്ചു.

pala news
Advertisment