Advertisment

അപ്രീലിയ SXR 125 വില പ്രഖ്യാപിച്ചു;സ്‍കൂട്ടറിന്‍റെ ഔദ്യോഗിക അവതരണം ഈ ആഴ്ച്ച

author-image
admin
New Update

പുതിയൊരു 125 സിസി സ്‌കൂട്ടര്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇറ്റാലിയന്‍

ബ്രാന്‍ഡായ പിയാജിയോ എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 1.15 ലക്ഷം രൂപയാണ്

പുതിയ അപ്രീലിയ SXR 125 മാക്സി സ്‍കൂട്ടറിന്റെ എക്സ്-ഷോറൂം വിലയെന്ന് ഓട്ടോ കാര്‍ ഇന്ത്യ

റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisment

publive-image

കമ്പനിയുടെ ഔദ്യോഗിക ഇന്ത്യൻ വെബ്‌സൈറ്റിൽ SXR 125 -ന്റെ വില

അപ്‌ഡേറ്റുചെയ്‌തിട്ടുണ്ടെന്നും സ്‍കൂട്ടറിന്റെ ഔദ്യോഗിക അവതരണം ഈ ആഴ്ച്ച തന്നെ ഉണ്ടാകും എന്നും

റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

പുതിയ സ്‍കൂട്ടർ റീഫണ്ട് ചെയ്യാവുന്ന ടോക്കൺ തുകയായ 5,000 രൂപയ്ക്ക് ബുക്ക് ചെയ്യാം. വൈറ്റ്, ബ്ലൂ,റെഡ്, ബ്ലാക്ക് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിൽ ഇത് വിപണിയിൽ ലഭ്യമാണ്. അപ്രീലിയ എസ്ആര്‍125, അപ്രീലിയ സ്റ്റോം 125 സ്‌കൂട്ടറുകള്‍ ഉപയോഗിക്കുന്നതും ബിഎസ് 6 പാലിക്കുന്നതുമായ അതേ125 സിസി, സിംഗിള്‍ സിലിണ്ടര്‍, 3 വാല്‍വ്, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് എന്‍ജിനായിരിക്കുംഅപ്രീലിയ എസ്എക്‌സ്ആര്‍ 125 സ്‌കൂട്ടറിന് കരുത്തേകുന്നത്. നിലവിലെ ട്യൂണിംഗ് അനുസരിച്ച് ഈ മോട്ടോര്‍ 7,250 ആര്‍പിഎമ്മില്‍ 9.4 ബിഎച്ച്പി കരുത്തും 6,250 ആര്‍പിഎമ്മില്‍ 9.9 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കുന്നു. പുതിയ സ്‌കൂട്ടറിനായി എന്‍ജിന്‍സ്‌പെസിഫിക്കേഷനുകളില്‍ മാറ്റം വരുത്തില്ലെന്ന് പ്രതീക്ഷിക്കുന്നു. എന്‍ജിനുമായി സിവിടി ഘടിപ്പിക്കും.

റാപ്പ്എറൗണ്ട് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍, പൂര്‍ണ ഡിജിറ്റലായ

ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റ് ചെയ്യുന്നതിന് ബ്ലൂടൂത്ത്, നീളമേറിയതും വലുതും

കൂടുതല്‍ ഇരിപ്പുസുഖം ലഭിക്കുന്നതുമായ സീറ്റ്, പിന്നില്‍ ക്രമീകരിക്കാവുന്ന സസ്‌പെന്‍ഷന്‍,

സിബിഎസ് സഹിതം ഡിസ്‌ക് ബ്രേക്ക്, സവിശേഷ അപ്രീലിയ ഗ്രാഫിക്‌സ് എന്നിവ ഫീച്ചറുകളായിരിക്കും.ഇന്ത്യയ്ക്കായി ഇറ്റലിയില്‍ രൂപകല്‍പ്പന ചെയ്തതാണ് സ്‌കൂട്ടറെന്ന് കമ്പനി വ്യക്തമാക്കി.

Advertisment