Advertisment

കറുമുറെ കടിക്കാന്‍ ചൂടുള്ള അരിമുറുക്ക്‌

author-image
സത്യം ഡെസ്ക്
New Update

നാലുമണി ചായക്കൊപ്പം കറുമുറെ കടിക്കാന്‍ ചൂടുള്ള അരിമുറുക്ക് കൂടിയായാലോ...വീട്ടില്‍ തന്നെ തയ്യാറാക്കിയെടുക്കാവുന്ന വിധം

Advertisment

publive-image

ആവശ്യമുള്ള സാധനങ്ങള്‍

വറുത്ത അരിപ്പൊടി – 3 ടീ കപ്പ്‌

ഉഴുന്ന്‌ വറുത്ത്‌ പൊടിച്ചത്‌ – 1 ടീ കപ്പ്‌

മുളകു പൊടി – 1 ടേബിള്‍ സ്പൂണ്‍

കായ പൊടി – 1/2 ടീ സ്പൂണ്‍

എള്ള്‌ – 1 ടീ സ്പൂണ്‍

ജീരകം – 1 ടീ സ്പൂണ്‍

എണ്ണ :- വറുക്കാക്കാന്‍ പാകത്തിന്

ഉപ്പ്, വെള്ളം – പാകത്തിന്

തയ്യാറാക്കുന്ന വിധം

അരി പൊടി, ഉഴുന്ന് പൊടി,മുളകുപൊടി, ജീരകം, കായപൊടി, എള്ള്‌ എന്നിവ പാകത്തിന് ഉപ്പും ചേര്ത് നന്നായി മിക്സ്‌ ചെയ്ത് വക്കുക. ശേഷം കുറേശ്ശെ വെള്ളം ചേര്‍ത്ത് കുഴയ്‌ക്കുക. നന്നായി കുഴച്ചു ഇടിയപ്പ മാവിന്റെ പരുവത്തില്‍ കുഴച്ചെടുക്കുക.

15-20 മിനിറ്റ് മാവ് വച്ച ശേഷം എണ്ണ നന്നായി ചൂടാക്കി സേവനാഴിയില്‍ മുറുക്ക് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ചില്ല് ഇട്ടു മാവ്‌ നിറച്ചു ചൂടായ എണ്ണയിലേക്കു മുറുക്കിന്റെ ആകൃതിയില്‍ മാവ് ഇട്ടു വറുത്ത് കോരുക.

food ari murukk
Advertisment