കട്ടക്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും എതിരെ സമൂഹമാധ്യമങ്ങള്‍ വഴി വിദ്വേഷ പോസ്റ്റുകള്‍ പ്രചരിപ്പിച്ച ആളെ പോലീസ് അറസ്റ്റു ചെയ്തു.
/sathyam/media/post_attachments/RtT1jZiORGxavpPHGS8A.jpg)
ഒഡീഷ സ്വദേശിയായ സയ്യദ് ഹസന്‍ അഹമ്മദ് എന്ന നാല്‍പ്പതുകാരനെയാണ് ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. മോദിക്കും യോഗിക്കും പുറമെ ചില സാമുദായിക നേതാക്കള്‍ക്കെതിരെയും വിദ്വേഷ സന്ദേശങ്ങള്‍ ഇയാള്‍ പ്രചരിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നു.
സലിപുര്‍ കുസുംഭി നിവാസിയാണ് സയ്യദ്. ബാഗ്പട്ട് ജില്ലയുടെ പരിധിയില്‍ വരുന്ന സിംഗബലി പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ദേശദ്രോഹം, പ്രമുഖ വ്യക്തിത്വങ്ങള്‍ക്കെതിരെ ഭീഷണി തുടങ്ങി വിവിധ കുറ്റങ്ങളാണ് സയ്യദിനെതിരെ ചുമത്തിയിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us