Advertisment

വന്യമൃഗങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തല്‍ ഹോബി, അതും സാഹസികമായി ! ചീറ്റയുടെ ചിത്രം പകര്‍ത്തവേ ഈ യുവാവിന് സംഭവിച്ചത്‌

New Update

publive-image

Advertisment

ജർമ്മൻ ഫോട്ടോഗ്രാഫറായ 27 കാരൻ സസാൻ അമീർ (Sasan Amir) ആഫ്രിക്കൻ വനാന്തരങ്ങളിലെ ഒരു നിത്യസന്ദർശകനാണ്‌. വന്യമൃഗങ്ങളുടെ അപൂർവ്വ ചിത്രങ്ങൾ സാഹസികമായ രീതിയിൽ പകർത്തുക അദ്ദേഹത്തിൻ്റെ ഹോബിയാണ്.

publive-image

ഇത്തവണ വളരെ വേറിട്ട അനുഭവമാണ് അദ്ദേഹത്തിനുണ്ടായത്. നല്ല ഒരു ദൃശ്യത്തിനുവേണ്ടി സുരക്ഷി തമായ ഒരു സ്ഥലത്തു തൻ്റെ ക്യാമറയുമായി നിലയുറപ്പിച്ച അദ്ദേഹത്തിനുനേരേ ഒരു ചീറ്റ പാഞ്ഞടുക്കു കയായിരുന്നു. ഭയന്ന അദ്ദേഹവും സഹായിയും പിൻവാങ്ങാനുള്ള തയ്യറെടുപ്പ് നടത്തുമ്പോൾ ചീറ്റ ദൂരത്തായി വന്നുനിന്നു.

publive-image

അൽപ്പം അങ്കലാപ്പോടെ നിലകൊണ്ട അമീറിനടുത്തേക്ക് ചീറ്റ മെല്ലെമെല്ലെ നടന്നുവന്നു. അതെന്തോ പറയാൻ വെമ്പുന്നതുപോലെ അദ്ദേഹത്തിനുതോന്നി. പിന്നീട് നടന്നതെല്ലാം ഈ ചിത്രങ്ങൾ പറയും..

വീണ്ടും വരുമെന്ന വാഗ്ദാനം നൽകി അമീർ പിരിഞ്ഞപ്പോൾ കാഴ്ചമറയും വരെ ചീറ്റ അവരെ നോക്കി അവിടെത്തന്നെ നിലയുറപ്പിച്ചിരുന്നു.

Advertisment