Advertisment

സൗത്ത് കൊറിയൻ പുതുതലമുറ പറയുന്നു; നോ ഫാമിലി , നോ ഡെലിവറി !

New Update

publive-image

Advertisment

ലോകത്തിലെ ഏറ്റവും കുറഞ്ഞ ഫെർട്ടിലിറ്റി നിരക്ക് എന്ന റെക്കോർഡ് ദക്ഷിണ കൊറിയ വീണ്ടും തകർത്തു. ദക്ഷിണ കൊറിയയിൽ ഒരു സ്ത്രീക്ക് പിറക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം കഴിഞ്ഞ വർഷം ശരാശരി 0.78 ആയി കുറഞ്ഞിരിക്കുന്നു. ഒരു വർഷം മുമ്പ് ഇത് 0.81 ആയിരുന്നു.

സ്റ്റാറ്റിസ്റ്റിക്സ് കൊറിയ ബുധനാഴ്ച പ്രസിദ്ധീകരിച്ച ഔദ്യോഗിക കണക്കുകൾ പ്രകാരം, ലോകത്തിലെ ഏറ്റവും കുറഞ്ഞ ഫെർട്ടിലിറ്റി നിരക്കിന്റെ സ്വന്തം റെക്കോർഡ് ദക്ഷിണ കൊറിയ വീണ്ടും തകർത്തിരിക്കുകയാണ്.

ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റ് (OECD) ലെ രാജ്യ ങ്ങളിൽ ഏറ്റവും താഴ്ന്ന നിരക്കാണിത്. 2020-ൽ ശരാശരി നിരക്ക് 1.59 ആയിരുന്നു. അതേ വർഷം അമേരിക്കയിലെ 1.64-നും ജപ്പാനിലെ 1.33-നും താഴെയായിരുന്നു ഇത്.

ദക്ഷിണ കൊറിയൻ തലസ്ഥാനമായ സിയോളിലാണ് ഏറ്റവും കുറഞ്ഞ ജനനനിരക്ക് രേഖപ്പെടുത്തിയത് - 0.59.

publive-image

ജനസംഖ്യ കുറയുന്നത് ദക്ഷിണ കൊറിയൻ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കുമെന്ന ആശങ്ക ജനിപ്പിക്കുന്നു - ലോകത്തിലെ പത്താമത്തെ ഏറ്റവും വലിയ - തൊഴിൽ ക്ഷാമവും അതേസമയം ഉയർന്ന ജനക്ഷേമ ചെലവുകളും കാരണം പ്രായമായവരുടെ എണ്ണം രാജ്യത്ത് വർദ്ധിക്കുകയും നികുതിദായകരുടെ എണ്ണം കുറയുകയും ചെയ്യുകയാണ്.


കഴിഞ്ഞ 16 വർഷമായി രാജ്യത്തെ ജനനനിരക്ക് ഉയർത്തുവാൻ വേണ്ടി 280 ട്രില്യൺ വോൺ (210 ബില്യൺ ഡോളർ) ആണ് സർക്കാർ ചെലവഴിച്ചത്. എന്നാൽ ഫലം ഒന്നും ഇതുവരെയുണ്ടായിട്ടില്ല.


ദക്ഷിണ കൊറിയയുടെ ഫെർട്ടിലിറ്റി നിരക്ക് 2018-ൽ ഒരു സ്ത്രീക്ക് ഒരു കുട്ടിയിൽ താഴെയായി കുറയുകയും 2021-ൽ ആദ്യമായി ജനസംഖ്യ തന്നെ ഗണ്യമായി കുറയുകയും ചെയ്തു.

ഒരു രാജ്യത്ത് കുടിയേറ്റം ഇല്ലാതെ ജനസംഖ്യ അതേപടി നിലനിൽക്കണമെങ്കിൽ ഓരോ സ്ത്രീക്കും 2.1 എന്ന ഫെർട്ടിലിറ്റി നിരക്ക് ആവശ്യമാണ്.

പല ദക്ഷിണ കൊറിയൻ യുവാക്കളും പറയുന്നത്, തങ്ങളുടെ മാതാപിതാക്കളെയും അവരുടെ മുൻതലമുറയെയും പോലെ, ഒരു കുടുംബം ഉണ്ടായിരിക്കേണ്ട ബാധ്യത തങ്ങൾക്ക് തോന്നുന്നില്ല എന്നാണ്. തൊഴിൽ മേഖലയിലെ അനിശ്ചിതത്വം, ചെലവേറിയ പാർപ്പിടം, ലിംഗഭേദവും സാമൂഹിക അസമത്വവും,വലിയ മത്സരാധിഷ്ഠിത സമൂഹത്തിൽ കുട്ടികളെ വളർത്തുന്നതിനുള്ള ഭീമമായ ചെലവും അവർ ചൂണ്ടിക്കാണി ക്കുന്ന ഉദാഹരണങ്ങളാണ്..

publive-image

ജോലിസ്ഥലത്തെ വിവേചനം സഹിക്കുമ്പോൾ തന്നെ ശിശുസംരക്ഷണത്തിന്റെ ഉത്തരവാദിത്വം പൂർണ്ണ മായും ഏറ്റെടുക്കാൻ തങ്ങളെ നിർബന്ധിക്കുന്ന പുരുഷാധിപത്യ സംസ്കാരത്തെകുറിച്ചാണ് സ്ത്രീകളുടെ പരാതി മുഴുവനും. പുരുഷമേധാവിത്വം അംഗീകരിക്കാൻ അവരൊട്ടും തയ്യാറല്ല.

ദക്ഷിണ കൊറിയയിലെ ജനനനിരക്ക് കുറയുന്നത് നേരിടാൻ പ്രസിഡന്റ് യൂൻ സുക്-യോളിന്റെ (Yoon Suk-yeol) സർക്കാർ ഡിസംബറിൽ നിരവധി നടപടികൾ അവതരിപ്പിച്ചു. കുട്ടികളെ പ്രസവിക്കുന്നതു പ്രോത്സാഹിപ്പിക്കു ന്നതിനും കുട്ടികളുടെ സംരക്ഷണത്തിനും പരിപാലനത്തിനും, ജോലിസ്ഥലത്ത് സ്ത്രീകൾക്കെതിരായ വിവേചനം ഇല്ലാതാക്കുന്നതിനുമുള്ള നടപടികൾ ഉൾപ്പെടെ പല പദ്ധതികൾക്കും രൂപം നൽകിയെങ്കിലും ഒന്നും ഫലവത്തായില്ല എന്നാണ് ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ദമ്പതി കൾക്ക് താങ്ങാവുന്ന ചിലവിലുള്ള ഭവനവും ഉചിതമായ ജോലിയും ഉറപ്പുനൽകുന്ന നടപടികളും സർക്കാർ സ്വീകരിച്ചിരുന്നു..

സ്ഥിതിവിവരക്കണക്കനുസരിച്ച് കൊറിയയിൽ നിന്നുള്ള ഏറ്റവും പുതിയ ഡാറ്റ കാണിക്കുന്നത് കഴിഞ്ഞ വർഷം രാജ്യത്ത് 2,49,000 കുഞ്ഞുങ്ങൾ ജനിച്ചു എന്നാണ്. ഒരു വർഷം മുമ്പ് ഇത് 2,60,000 ആയിരുന്നു.

ഒരു സ്ത്രീയുടെ ശരാശരി പ്രസവപ്രായവും കഴിഞ്ഞ വർഷം 33.5 ആയി ഉയർന്നു.

അതേസമയം മരണസംഖ്യ മുൻ വർഷം രേഖപ്പെടുത്തിയ 3,17,680 ൽ നിന്ന് ഇക്കൊല്ലം 3,72,800 ആയി ഉയരുകയും ചെയ്തു.

ദക്ഷിണ കൊറിയയുടെ ജനസംഖ്യ 2020 ൽ 51.84 ദശലക്ഷമായിരുന്നെങ്കിൽ 2021 ൽ അത് 51.74 ദശലക്ഷമായി കുറഞ്ഞിരിക്കുന്നു.

ഈയവസ്ഥ ഇതേ രീതിയിൽ തുടരുകയാണെങ്കിൽ 2070 ആകു മ്പോഴേക്കും ദക്ഷിണ കൊറിയൻ ജനസംഖ്യ കേവലം 37.66 ദശലക്ഷമായി ചുരുങ്ങുമെന്നാണ് അനുമാനിക്കുന്നത്.

Advertisment