Advertisment

തെരുവുനായ ശല്യം ഉണ്ടായാല്‍ ആര്‍ക്ക് പരാതി നല്‍കണം, നടപടിയുണ്ടായില്ലെങ്കില്‍ ആരെ സമീപിക്കണം... അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

ചോദ്യം : തെരുവ് നായ ശല്യം ഉണ്ടായാൽ ആർക്കാണ് പരാതി കൊടുക്കേണ്ടത്?

ഉത്തരം : പഞ്ചായത്ത് രാജ് ആക്ട് Section 166, Schedule III 27 & 2001ലെ Animal Birth Controls (Dogs) Rules Section 6, 7 പ്രകാരവും പഞ്ചായത്ത് ഉടനടി നടപടി എടുക്കേണ്ടതാണ്.

എന്നാൽ Prevention of Cruelty to Animals Act 1960, 2001 പ്രകാരം നായകളെ കൊല്ലുവാനുള്ള അധികാരം പഞ്ചായത്തിനോ, മുൻസിപ്പാലിറ്റിക്കോ ഇല്ലാത്തതാകുന്നു.

ചോദ്യം : പരാതി കൊടുത്തിട്ടും പഞ്ചായത്ത് നടപടിയെടുത്തില്ലെങ്കിൽ ആരെയാണ് സമീപിക്കേണ്ടത്?

ഉത്തരം : ക്രിമിനൽ നടപടി ചട്ടം 133 (1)(f) പ്രകാരം പൊതുജനങ്ങൾക്ക് കളക്ടറെ സമീപിക്കാവുന്നതാണ്.കളക്ടർ ഇക്കാര്യത്തിൽ നടപടി എടുക്കേണ്ടതാണ്. മനുഷ്യജീവന് അപകടകരമായ മൃഗങ്ങളിൽ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത കലക്ടർക്കുള്ളതാണ്.

ചോദ്യം : എന്താണ് ജസ്റ്റിസ് സിരി ജഗൻ കമ്മിറ്റി?

ഉത്തരം : Supreme Court ഓഫ് India WPC (C) 599/2015, എന്ന കേസിൽ തെരുവുനായയുടെ ആക്രമണം മൂലം പരിക്കു പറ്റുന്ന ആളുകൾക്ക് നഷ്ടപരിഹാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് വാങ്ങിച്ചു കൊടുക്കുവാനും, ചികിത്സാസൗകര്യങ്ങൾക്ക് വേണ്ട സംവിധാനം ഒരുക്കുവാനുമായിട്ടുമാണ് ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയെ സുപ്രീംകോടതി നിയോഗിച്ചിട്ടുള്ളത്.

ചോദ്യം : Animal Birth Control Rules 2001 പ്രകാരം മുനിസിപ്പാലിറ്റിയും/ പഞ്ചായത്തിലും/ കോർപറേഷനിലും തെരുവുനായ നിയന്ത്രണത്തിന് വേണ്ടി എന്തൊക്കെ നടപടികളാണ് എടുക്കേണ്ടത്?

ഉത്തരം : തെരുവുനായകളെ പിടിച്ചുകെട്ടി സംരക്ഷിക്കുവാൻ വേണ്ട ഷെൽട്ടറുകൾ ഉണ്ടാക്കുക, നായകളുടെ എണ്ണം കുറയ്ക്കുവാൻ അവയെ Sterilize ചെയ്യുക എന്നീ പ്രവർത്തികൾ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ചെയ്യേണ്ടതാണ്. കൂടാതെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഈ നിയമ പ്രകാരം ഒരു മോണിറ്ററിങ് കമ്മിറ്റി നിലവിൽ ഉണ്ടാവേണ്ടതാണ്. ഈ മോണിറ്ററിംഗ് കമ്മിറ്റി നിങ്ങളുടെ തദ്ദേശസ്വയംഭരണ സ്ഥാപന ത്തിൽ നിലവിൽ ഉണ്ടോയെന്നും ആരൊക്കെയാണ് അംഗങ്ങൾ എന്നത് വിവരാവകാശനിയമപ്രകാരം എഴുതി ചോദിച്ചാൽ മറുപടി ലഭിക്കും.

ചോദ്യം : തെരുവുനായയുടെ കടിയേറ്റാൽ പഞ്ചായത്ത്/കോർപറേഷൻ/ മുൻസിപ്പാലിറ്റി നഷ്ടപരിഹാരം കൊടുക്കണമോ?

ഉത്തരം : വിവരം രേഖാമൂലം പഞ്ചായത്തിനെ അറിയിക്കുക. നഷ്ടപരിഹാരം ലഭിച്ചില്ലെങ്കിൽ

ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുമായി ബന്ധപ്പെടുക

" Justice Siri Jagan Committee, UPAD Office Building, 1st Floor, Neat Specialist Hospital, North Paramara Road, Kochi 17 "

ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സിറ്റിങ് മാസംതോറും നടത്താറുണ്ട്.

( Consumer Complaints & Protection Society - Welcome Group)

voices
Advertisment