Advertisment

ഗൗരിനന്ദയ്ക്ക് നിയമ പോരാട്ടത്തിന് പിന്തുണയേറുന്നു ! സൗജന്യ നിയമ സഹായവുമായി അഡ്വ. ശ്രീജിത്ത് പെരുമന. പിഴയൊടുക്കേണ്ടി വന്നാൽ എത്ര വേണെങ്കിലും നൽകുമെന്ന് വാഗ്ദാനം. നീതി നിഷേധം ചോദ്യം ചെയ്യുന്നവർക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന കേസെടുക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തം. ഡിജിപിക്ക് പരാതി നൽകി മനുഷ്യാവകാശ പ്രവർത്തകൻ ജോസ്പ്രകാശ് കിടങ്ങൻ

New Update

publive-image

Advertisment

ചടയമംഗലം ഇടുക്കുപാറ സ്വദേശിനി ഗൗരീനന്ദ, നിയമപോരാട്ടം നടത്താൻ തയ്യാറല്ലെങ്കിൽ ആ പെൺകുട്ടിക്ക് പിഴയടയ്ക്കാനുള്ള പണം എത്രയായാലും ഞങ്ങൾ സുഹൃത്തുക്കൾ ചേർന്ന് നൽകാൻ തയ്യാറാണ്.

പിഴയടയ്ക്കാതെ നിയമപോരാട്ടം നടത്താൻ തയ്യറാണെങ്കിൽ പ്രസിദ്ധനായ അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന സൗജന്യ നിയയമസഹായം ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പോലീസിന്റെ ഈ നടപടി അംഗീകരിച്ചുകൊടുക്കാൻ പാടില്ല. സാധാരണക്കാർക്ക് ഒരു നിയമം, പോലീസു കാർക്കും നേതാക്കൾക്കും മറ്റൊരു നിയമം... ഇതെന്താ വെള്ളരിക്കാ പട്ടണമോ ?

കെ.ആർ. ഗൗരിയമ്മ, ആർ. ബാലകൃഷ്ണപിള്ള, എന്നിവരുടെ മരണാനന്തര ചടങ്ങുകൾക്ക് ഉണ്ടായ ജനബാഹുല്യം കേരള പോലീസ് കണ്ടില്ലായിരുന്നോ? എന്തുകൊണ്ടവർ നടപടിയെടുത്തില്ല? അവരൊക്കെ നിയമത്തിനതീതരാണോ ?

കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ ഓരോ പൗരനും ബാധ്യസ്ഥരാണ്. അതിൽ പോലീസും നേതാക്കളും ഉദ്യോഗസ്ഥരും അധികാരികളും ഉൾപ്പെടും.

publive-image

നീതിനിഷേധം ചോദ്യം ചെയ്യുന്നവർക്കെതിരേ "ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി" എന്ന പേരിൽ ജാമ്യമില്ലാവകുപ്പു ചുമത്തി കേസെടുക്കുന്നത് ഒരു സ്ഥിരം ഏർപ്പാടാണ്. സമർത്ഥമായി ഈ വകുപ്പ് പോലീസ് ദുരുപയോഗം ചെയ്യുന്നു എന്നാണ് കരുതേണ്ടത്. ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ ഈ വിഷയത്തിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഹൈക്കോടതിയുടെ ഇപ്പോഴത്തെ ഇടപെടൽ പോലീസിന്റെ നിയമവിരുദ്ധ നടപടികൾക്കെതി രെയുള്ള ശക്തമായ മുന്നറിയിപ്പാണ്.

ഗൗരീനന്ദയുടെ വിഷയത്തിൽ അതി ശക്തമായ നടപടി ആവശ്യപ്പെട്ടുകൊണ്ട് മനുഷ്യാവകാശ പ്രവർത്ത കൻ ജോസ്പ്രകാശ് കിടങ്ങൻ ഡിജിപിക്ക് സമർപ്പിച്ച പരാതിയാണ് ഇതോടൊപ്പം നൽകിയിരിക്കുന്നത്.

ഗൗരീനന്ദയുടെ ധീരതയ്ക്ക് അഭിനന്ദനങ്ങൾ...

voices
Advertisment