Advertisment

ഓസ്‌ട്രേലിയയിൽ പ്ലസ് ടു പരീക്ഷയിൽ ഒന്നാം റാങ്ക് ; ചരിത്രനേട്ടം സ്വന്തമാക്കി മലയാളി വിദ്യാർഥി!

New Update

ഓസ്ട്രേലിയ : ഓസ്ട്രേലിയയിലെ പ്ലസ് ടു (ഗ്രേഡ് പന്ത്രണ്ട്) പരീക്ഷയിൽ ഒന്നാം റാങ്ക് നേടി മലയാളി വിദ്യാർഥി. അങ്കമാലി സ്വദേശി ചാൾസ് ജിബിയാണ് ചരിത്രനേട്ടം കൈവരിച്ചത്. 99.95 ശതമാനം റെക്കോർഡ് മാർക്കോടെയാണ് ചാൾസ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. ടാസ്മാനിയയിലെ നോർത്ത് ഹൊബാർട് എലിസബത്ത് കോളജിലായിരുന്നു ചാൾസ് പ്ലസ് ടു പൂർത്തിയാക്കിയത്.

Advertisment

publive-image

അങ്കമാലി കരയാംപറംബ് പുതുശ്ശേരി ജിബി ആന്റണിയും മിനി ജിബിയുമാണ് ചാൾസിന്റെ മാതാപിതാക്കൾ. ഗ്ലെനോർക്കി സെൻറ് ഡൊമിനിക് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനി പ്രിയങ്ക സഹോദരിയാണ്. ഹൊബാർട്ടിലെ ഓസ്ട്രേലിയൻ ക്രിക്കറ്റ് ക്ലബുകളിലെ അറിയപ്പെടുന്ന സ്പിൻ ബൗളർ കൂടിയാണ് ചാൾസ്.

ദി അസസ്മെന്റ് ബോർഡ്‌ ഇൻ ടാസ്മാനിയ (ടിഎഎസ്‌സി) ആണ് പരീക്ഷ നടത്തിപ്പിന് മേൽനോട്ടം വഹിക്കുന്നത്. നിലവിൽ യൂണിവേഴ്സിറ്റി ഓഫ് ടാസ്മാനിയയും മെൽബണിലെ മൊണാഷ് യൂണിവേഴ്സിറ്റിയും ഉൾപ്പെടെ ഓസ്ട്രേലിയയിലെ പ്രമുഖ യൂണിവേഴ്സിറ്റികളിൽ നിന്നും നിരവധി വാഗ്ദാനങ്ങൾ ഈ മലയാളി വിദ്യാർഥിയെ തേടിവന്നിട്ടുണ്ട്.

Advertisment