Advertisment

അവകാശങ്ങള്‍ സംരക്ഷിക്കാന്‍ 'അവകാശികള്‍'

New Update

ഭരണഘടനാ സംരക്ഷണ പോരാട്ടങ്ങളും ഇന്ത്യന്‍ സാമൂഹിക ജീവിതസങ്കീര്‍ണ്ണതകളും പ്രതിസന്ധികളും ഒരു മലയാളിയുടെയും ആസാമിയുടെയും ജീവിതവുമായി ബന്ധപ്പെടുത്തിയ പ്രമേയം ചര്‍ച്ച ചെയ്യുന്ന 'അവകാശികള്‍' എന്ന മലയാള ചലച്ചിത്രം അണിയറയില്‍ ഒരുങ്ങുന്നു.

Advertisment

publive-image

എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം എന്‍. അരുണാണ് ആനുകാലിക സംഭവങ്ങളുടെ തീവ്രതകള്‍ കടന്ന് പോകുന്ന സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ഇര്‍ഷാദ്, ടി.ജി.രവി, ജയരാജ് വാര്യര്‍, അഞ്ജു അരവിന്ദ്, അനൂപ് ചന്ദ്രന്‍, എം.എ. നിഷാദ്, സോഹന്‍ സീനു ലാല്‍, ബേസില്‍ പാമ തുടങ്ങിയവര്‍ക്കൊപ്പം ഉത്തരേന്ത്യന്‍ കലാകാരന്‍മാരും ചിത്രത്തില്‍ അണിനിരക്കും.

മുന്‍ മുഖ്യമന്ത്രി പി.കെ.വിയുടെ വസതിയില്‍ കേരളാ ഗവണ്‍മെന്റ് ചീഫ് വിപ്പ് കെ.രാജന്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. ടെല്‍ക് ചെയര്‍മാന്‍ എന്‍.സി. മോഹനന്‍, ഫാമിംഗ് കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ.കെ. അഷറഫ് ചലച്ചിത്ര സംവിധായകന്‍ എ.ആര്‍. ബിനു രാജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാരദ മോഹന്‍, ബേസില്‍ പോള്‍ ലോക കേരളസഭ അംഗം ജോണ്‍സണ്‍ മാമലശ്ശേരി, കെ.പി. റെജിമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കേരളത്തിലും ആസാമിലുമായി ചിത്രീകരിക്കുന്ന സിനിമ ഏപ്രിലില്‍ പ്രദര്‍ശനത്തിനെത്തും.

malayalam movie avakasikal
Advertisment