രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം പ്ലാനിട്ട് നടന്നതോ? വീണാ ജോര്‍ജിന്റെ മുന്‍ സ്റ്റാഫംഗമായിരുന്ന എസ്എഫ് ഐ നേതാവ് അവിഷിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്ത്‌

author-image
പൊളിറ്റിക്കല്‍ ഡസ്ക്
Updated On
New Update

publive-image

വയനാട്: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിന്റെ പേരില്‍ എസ്‌എഫ്‌ഐയെ വേട്ടയാടി ചോരകുടിക്കാം എന്ന് കരുതിയിട്ടുണ്ടെങ്കില്‍ പ്രതിരോധം തീര്‍ക്കേണ്ടിവരുമെന്ന് എസ്‌എഫ്‌ഐ നേതാവും ആരോഗ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗവുമായ അവിഷിത്ത് കെ.ആര്‍. പൊലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പണിയാണ് എടുക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.

Advertisment

എസ്‌എഫ്‌ഐ എന്തിന് ബഫര്‍സോണ്‍ വിഷയത്തില്‍ ഇടപെടണം, എസ്‌എഫ്‌ഐക്ക് അതില്‍ ഇടപെടാന്‍ എന്ത് ആവശ്യമാണുള്ളത് എന്ന് ചോദിക്കുന്നവരോട് ഈ നാട്ടിലെ ജനങ്ങളെ ബാധിക്കുന്ന എല്ലാ വിഷയവും വിദ്യാര്‍ഥികള്‍ എന്ന നിലയില്‍ എസ്‌എഫ്‌ഐയുടെ കൂടെ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിക്കെതിരെയും പോസ്റ്റില്‍ വിമര്‍ശനമുണ്ട്. ഇപ്പോള്‍ വയനാട് എം.പി വീണ്ടും മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് വരുന്നുണ്ട് പോലും. വീണ്ടും ഞങ്ങള്‍ ആവര്‍ത്തിക്കുകയാണ് വയനാട് എംപിക്ക് സന്ദര്‍ശനത്തിന് വരാനുള്ള സ്ഥലമല്ല അയാളുടെ പാര്‍ലമെന്റ് മണ്ഡലം-അവിഷിത്ത് കെ.ആര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

Advertisment