Advertisment

അ​യോ​ധ്യ ഭൂ​മി പൂ​ജ; ദേ​ശീ​യ ഐ​ക്യ​ത്തി​ന്‍റെ ആ​ഘോ​ഷമെന്ന് പ്രിയങ്കഗാന്ധി

New Update

ന്യൂഡല്‍ഹി: ക​മ​ല്‍​നാ​ഥി​നു പി​ന്നാ​ലെ അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണ​ത്തെ അ​നു​കൂ​ലി​ച്ച്‌ കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായി പ്രിയങ്ക ഗാന്ധി. ക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള ഭൂമിപൂജ നാളെ നടക്കാന്‍ ഇരിക്കവെയാണ് പിന്തുണയുമായി പ്രിയങ്ക രംഗത്തെത്തിയിരിക്കുന്നത്. ഗാന്ധി കുടുംബത്തില്‍ നിന്ന് തന്നെയുള്ള ഒരാളുടെ പിന്തുണ കോണ്‍ഗ്രസ് ക്യാമ്പിനെയും അമ്പരപ്പിച്ചിരിക്കുകയാണ്.

Advertisment

publive-image

ക്ഷേത്രനിര്‍മ്മാണത്തിനുള്ള ഭൂമി പൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്‌കാരിക കൂട്ടായ്‌മ‌യ്‌ക്കുമുള്ള അവസരമാണെന്ന് പ്രിയങ്കാ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ധൈര്യവും, ത്യാഗവും, പ്രതിബദ്ധതയുമാണ് രാമന്‍. രാമന്‍ എല്ലാവര്‍ക്കുമൊപ്പമാണെന്നും പ്രിയങ്ക ട്വിറ്ററില്‍ രേഖപ്പെടുത്തി.

മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്, കോണ്‍ഗ്രസ് നേതാവായ മനീഷ് തിവാരി അടക്കമുള്ളവര്‍ രാമക്ഷേത്ര നിര്‍മാണത്തെ പിന്തുണച്ചിരുന്നു.

ayodhya priyankka
Advertisment