Advertisment

ത്രസിപ്പിക്കാന്‍ വരുന്നൂ... 'ബാഗി 3'

New Update

ബാഗി സീരീസ് സിനിമകളില്‍ മൂന്നാമത്തെ പതിപ്പായ 'ബാഗി 3' യുടെ ട്രെയിലര്‍ യൂട്യുബില്‍ മികച്ച രീതിയില്‍ സ്വീകരിക്കപ്പെട്ടിരുന്നു. പുറത്തിറങ്ങി എഴുപത്തി രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ നൂറു മില്യണ്‍ കാഴ്ചക്കാരെ ആകര്‍ഷിച്ചു കൊണ്ട് യുടൂബില്‍ തരംഗമാണ് തീര്‍ത്തത്.

Advertisment

publive-image

അഹമ്മദ് ഖാന്റെ സംവിധാനത്തില്‍ ടൈഗര്‍ ഷ്രോഫ്, റിതേഷ് ദേശ്മുഖ് എന്നിവര്‍ നായകന്മാരായി അഭിനയിക്കുന്ന ചിത്രം മാര്‍ച്ച് ആറിന് തീയേറ്ററുകളിലെത്താനായി ഒരുങ്ങുകയാണ്. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള പുത്തന്‍ ചിത്രങ്ങള്‍ കാണാം.

ടൈഗര്‍ ഷ്രോഫും, ശ്രദ്ധാ കപൂറും അഭിനയിച്ച 'ദസ് ബാഹാനേ', 'ബംഗാസ്' എന്നീ രണ്ടു ഗാനങ്ങളുടെ വീഡിയോകള്‍ക്കും വന്‍ വരവേല്‍പ്പാണ് യൂട്യൂബില്‍ ലഭിച്ചിട്ടുള്ളത്ത്. ശ്രദ്ധാ കപൂര്‍ ഹോട്ട് ലുക്കിലാണ് ദസ് ബഹാനേ' ഗാനരംഗത്തിലുള്ളത്.

കഴിഞ്ഞ ദിവസം അണിയറക്കാര്‍ പുറത്തു വിട്ടിട്ടുള്ള ചിത്രത്തിന്റെ സ്റ്റില്ലുകളും ഏറെ ശ്രദ്ധ നേടി. യുവ സിനിമാ പ്രേമികള്‍ 'ബാഗി 3' ഏറ്റെടുക്കുമെന്നാണ് സൂചന. സഹോദരങ്ങള്‍ തമ്മിലുള്ള ഗാഡമായ സ്‌നേഹത്തിന്റേയും സൗഹൃദത്തിന്റേയും പാശ്ചാത്തലത്തിലുള്ള ആക്ഷന്‍ ത്രില്ലര്‍ എന്റര്‍ടെയ്‌നറാണ് ബാഗി 3.

publive-image

ശ്രദ്ധാ കപൂറാണ് ചിത്രത്തില്‍ നായിക. എയര്‍ ഹോസ്റ്റസ് കഥാപാത്രമാണ് ശ്രദ്ധയ്ക്ക്, ശ്രദ്ധയുടെ ഗ്ലാമര്‍ പ്രകടനവും സിനിമയുടെ ഹൈലൈറ്റാണ്. അന്താരാഷ്ട്ര നിലവാത്തിലാണ് സിനിമ ചിത്രീകരിച്ചിട്ടുള്ളതെന്നാണ് ട്രെയിലര്‍ വ്യക്തമാക്കുന്നത്. ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളും സിനിമയിലുണ്ട്. ആക്ഷന് പ്രാധാന്യം നല്‍കിയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയിട്ടുണ്ട്.

publive-image

അഹമ്മദ് ഖാന്‍ സംവിധാനം ചെയ്ത് സാജിദ് നദിയദ്വാല നിര്‍മിക്കുന്ന ചിത്രം നദിയദ്വാല ഗ്രാന്റ് സണ്‍സ് എന്റര്‍ടെയ്ന്‍മെന്റ്‌സും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും സംയുക്തമായാണ് നിര്‍മ്മിക്കുന്നത്. മാര്‍ച്ച് 6 നാണ് ബാഗി 3 ലോകമെമ്പാടും റിലീസിനെത്തുന്നത്. നിരവധി ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. 2018 ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ പടങ്ങളില്‍ ഒന്നായിരുന്നു ബാഗി 2. രണ്ടാം ഭാഗം സംവിധാനം ചെയ്ത അഹമ്മദ് ഖാന്‍ ആണ് മൂന്നാം ഭാഗവും സംവിധാനം ചെയ്യുന്നതെന്നതിനാല്‍ തന്നെ വന്‍ കളക്ഷന്‍ നേടുമെന്നാണ് കണക്കുകൂട്ടല്‍.

baaghi movi series baaghi3
Advertisment