Advertisment

യൂറോപ്യൻ രാജ്യങ്ങളിലെ " ബേബി ബോണസ് " ?

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ബേബി ബോണസ്, യൂറോപ്പിൽ കുറഞ്ഞുവരുന്ന ജനനനിരക്കുയർത്താനായി അവിടുത്തെ സർക്കാരുകൾ പുതിയ കുട്ടികൾ ജനിക്കുമ്പോൾ അവരുടെ മാതാപിതാക്കൾക്ക് നൽകുന്ന സമ്മാനത്തുകയാണ് ഇത്. ഈ സമ്മാനത്തുക ഒറ്റത്തവണയായല്ല നൽകുന്നത് മറിച്ച് കുട്ടിക്ക്‌ 10 വയസ്സാകുന്നതുവരെ ഇത് മാതാപിതാ ക്കൾക്ക് ലഭിക്കുന്നതാണ്..

Advertisment

publive-image

ഫിൻലാന്‍റിലെ ലെസ്റ്റിജാർവി കോർപ്പറേഷൻ അവിടെ ജനിക്കുന്ന ഒരു കുട്ടിക്കു നൽകുന്ന ബേബി ബോണസ് 10000 യൂറോ (ഏകദേശം 8 ലക്ഷം ഇന്ത്യൻ രൂപ) ആണ്. അതായത് അവിടെ ജനിക്കുന്ന ഓരോ കുട്ടിയുടെയും മൂല്യം 8 ലക്ഷം രൂപയാണ്. ഫിൻലാന്‍റിലെ മിക്ക പ്രവിശ്യകളിലും സന്താനോൽപ്പാദനം പ്രോത്സാഹിപ്പിക്കുന്ന തിനായി 1000 യൂറോ മുതൽ 10000 യൂറോ വരെ ബേബി ബോണസ് ഇപ്പോൾ നൽകിവരുന്നുണ്ട്..

publive-image

ഇതുകൂടാതെ ഒരു കുട്ടി ജനിക്കുമ്പോൾ സർക്കാർ നൽകുന്ന 'ബേബി ബോക്‌സ് സ്റ്റാർട്ടർ കിറ്റ്' ഒരു കുഞ്ഞിന് ഒരു വർഷത്തേക്ക് ആവശ്യമായി വരുന്ന തുണിയുൾപ്പെടെയുള്ള സമ്പൂർണ്ണ സാധനങ്ങൾ ഉൾക്കൊള്ളുന്ന താണ്. അതിനുമപ്പുറം കുഞ്ഞുജനിക്കുന്ന മാതാപിതാക്കൾക്ക് 75 % ശമ്പളത്തോടുകൂടി 9 മാസത്തെ അവധി യും സർക്കാർ അനുവദിച്ചിട്ടുണ്ട്..

ഇതൊക്കെയായിട്ടും ഫിൻലാന്‍റിൽ ജനനനിരക്ക് ഗണ്യമായി ഇനിയും ഉയരുന്നില്ല. പത്തു വര്‍ഷം മുൻപ് ജന്മനിരക്ക് ഒരു സ്ത്രീക്ക് 1.84 എന്നായിരുന്നെങ്കിൽ ഇന്നത് 1.4 എന്ന നിരക്കിലേക്ക് താണിരിക്കുന്നതും ഫിൻലാൻഡിലെ ജനസംഖ്യ ഗണ്യമായി കുറയുന്നതും സർക്കാരിനെ വലയ്ക്കുകയാണ്.ഇക്കഴിഞ്ഞ 7 വർഷത്തിനിടയിൽ ഈ നഗരപരിധിയിൽ ആകെ 38 കുഞ്ഞുങ്ങളാണ് ജനിച്ചത്.

publive-image

എന്നാൽ ബാൾട്ടിക് രാജ്യമായ എസ്റ്റോണിയയിൽ സർക്കാർ ശ്രമങ്ങളുടെ ഭാഗമായി ജനന നിരക്ക് അടുത്തവ ർഷങ്ങളിൽ ഉയർന്നിട്ടുണ്ട്.ഇതിനുള്ള കാരണം കുടുംബാംഗങ്ങൾക്കെല്ലാം സാമ്പത്തികമായി സഹായം ലഭ്യമാക്കി എന്നതാണ്. കുട്ടികൾ ജനിക്കുന്ന മാതാപിതാക്കൾക്ക് പൂർണ്ണ ശമ്പളത്തോടുകൂടി ഒന്നരവർഷത്തെ അവധിയാണ് എസ്റ്റോണിയൻ സർക്കാർ നൽകുന്നത്.

ഇതോടൊപ്പം ആദ്യത്തെ കുട്ടിക്ക് മാസം 60 യൂറോ,രണ്ടാമത്തേതിന് 60,മൂന്നാമത്തെ കുട്ടിക്ക് 100 യൂറോ എന്നിങ്ങനെയാണ് ബേബി ബോണസ് നൽകുന്നത്.മൂന്നിൽ അധികം കുട്ടികളുള്ളവർക്ക് 300 യൂറോ പ്രതിമാസം ബേബി ബോണസ് നൽകുന്നതിനൊപ്പം മൂന്നു കുട്ടികൾക്കുള്ള 220 യൂറോ ഉൾപ്പെടെ മാസം ലഭിക്കുന്നത് 520 യൂറോ ആണ്.ഇതുകൂടാതെ മറ്റനവധി ആനുകൂല്യങ്ങൾ വേറെയുമുണ്ട്.

എസ്റ്റോണിയയിൽ മറ്റുയൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ചു ചിലവ് വളരെ കുറവാണ്. സാധനങ്ങൾക്ക് പകുതിവിലയേയുള്ളു.അതുകൊണ്ടുതന്നെ ബേബി ബോണസായി ലഭിക്കുന്ന തുകതന്നെ അവർക്കു ജീവിക്കാൻ ധാരാളമാണ്. ശമ്പളം മിച്ചമാകുന്നു. സർക്കാരിന്റെ ഈ പ്രോത്സാഹനം മൂലം 2000 മാണ്ടിൽ 1.32 ആയിരുന്ന ജനനിരക്ക് ഇപ്പോൾ 1.67 ആയി ഉയർന്നിരിക്കുകയാണ്.

publive-image

ഫ്രാൻസിലും ജനനിരക്ക് കുറയുന്നത് മുന്നിൽക്കണ്ട് സർക്കാർ അനവധി ആനുകൂല്യങ്ങൾ കുടുംബങ്ങ ൾക്കായി നടപ്പിൽ വരുത്തിയിട്ടുണ്ട്. 950 യൂറോ ബേബി ബോണസ് കൂടാതെ നിരവധി കുടുംബ ആനുകൂ ല്യങ്ങളും അവിടെ നടപ്പാക്കിവരുന്നു. ടാക്‌സിനു സബ്‌സിഡി, ഡേ കെയറിന് ,കുട്ടികളുടെ പഠനത്തിന് ഒക്കെ അവിടെ സഹായം ലഭ്യമാണ്. സന്താനോൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് ഫ്രാൻസ് നടപ്പാക്കുന്ന സാമ്പത്തികസഹായം അവിടെ നേരിയതോതിലാണെങ്കിലും ജനനനിരക്കുയരാൻ കാരണമായിട്ടുണ്ട്.

ജനസംഖ്യ താഴേക്കുപോകുന്ന ഭീഷണി സ്വിറ്റസർലാൻഡും, ആസ്ത്രിയയും മറ്റുള്ള യൂറോപ്യൻ രാജ്യങ്ങളും നേരിട്ടുകൊണ്ടിരിക്കുകയാണ്. കുടുംബബന്ധങ്ങളുടെ അനിവാര്യതയും പുതിയ തലമുറകളിലൂടെ രാജ്യത്തിന്റെ പുരോഗതിയും നിലനിൽപ്പും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ബോധവൽക്കരണ പ്രോഗ്രാമുകൾ എല്ലായിടത്തും നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാകാം പാതയോരങ്ങളിലും നഗരവീഥികളിലുമൊക്കെ നിഷ്ക്കളങ്കമായി പുഞ്ചിരിക്കുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ ചിത്രങ്ങൾ നമുക്ക് കാണാവുന്നതാണ്.

യൂറോപ്യൻ രാജ്യങ്ങളിൽ കുടുംബബന്ധങ്ങൾക്ക് വലിയ മൂല്യശോഷണം സംഭവിച്ചിട്ട് മൂന്നു പതിറ്റാണ്ടി ലേറെയായി. കുടുംബം,കുട്ടികൾ,മാതാപിതാക്കൾ,ബന്ധുക്കൾ, മതം,സമുദായം എന്ന നിലയിലുള്ള അവരുടെ കാഴ്ചപ്പാടുകൾ തന്നെ പൂർണ്ണമായും മാറിയിരിക്കുന്നു. ഉത്തരവാദിത്വങ്ങളും ചുമതലകളും വിട്ടകന്ന് ജീവിതം പൂർണ്ണമായും ആസ്വദിക്കുക എന്നതാണ് അവിടുത്തെ ഇന്നത്തെ തലമുറയുടെ രീതി.

Advertisment