Advertisment

സ്വപ്‌നം സാക്ഷാത്കരിക്കാനായി രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ 45,000 രൂപക്ക് വിറ്റ യുവതി അറസ്റ്റില്‍

New Update

ഹൈദരാബാദ് | മുംബൈയിലേക്ക് പോകാനുള്ള സ്വപ്‌നം സാക്ഷാത്കരിക്കാനായി രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ 45,000 രൂപക്ക് വില്‍ക്കാന്‍ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് ഹബീബ് നഗര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. പരാതി ലഭിച്ച്‌ 24 മണിക്കൂറിനുള്ളില്‍ നവജാത ശിശുവിനെ വീണ്ടെടുക്കാന്‍ പോലീസിന് കഴിഞ്ഞു.

Advertisment

publive-image

ഭര്‍ത്താവുമായി കുറച്ചുദിവസമായി അകന്നുകഴിയുകയായിരുന്നു 22കാരിയ ശെയ്ഖ് സോയ ഖാന്‍. മുബൈയിലേക്ക് പോകാന്‍ ആഗ്രഹിച്ച ഇവര്‍ക്ക് കുഞ്ഞ് ഒരു ബാധ്യതയായി മാറുമെന്നതിനാലാണ് കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചതെന്ന് യുവതി പോലീസിനോട് പറഞ്ഞു.

ചൊവ്വാഴ്ച ഹബീബ് നഗര്‍ പോലീസ് സ്‌റ്റേഷനിലെത്തി ഭര്‍ത്താവ് അബ്ദുല്‍ മുജാഹിദ് യുവതി കുഞ്ഞിനെ വിറ്റ കാര്യം അറിയിക്കുകയായിരുന്നു. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ആണ്‍കുട്ടിയെ വാങ്ങിയ കുടുംബത്തെയും ഇടനിലക്കാരായവരെയും യുവതിയെയും ഉള്‍പ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

baby sale
Advertisment