Advertisment

18 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകളുമായി കാസര്‍ഗോഡ് രണ്ടുപേര്‍ കസ്റ്റഡിയില്‍

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

കാസര്‍ഗോഡ് : കാസര്‍ഗോഡ് ഉപ്പളയില്‍ നിര്‍ത്തിയിട്ട കാറുകളില്‍ നിന്നായി 18 ലക്ഷം രൂപ വരുന്ന ആയിരം രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി. സംഭവത്തില്‍ ഉദുമ സ്വദേശികളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെുത്തു.

Advertisment

publive-image

വാഹനങ്ങളിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. ദേശീയപാതയോരത്ത് സംശയകരമായ സാഹചര്യത്തില്‍ മൂന്ന് കാറുകള്‍ നിര്‍ത്തിയിട്ടത് ശ്രദ്ധയില്‍പ്പെട്ട ഹൈവേ പൊലീസ് വാഹനം നിര്‍ത്തി പരിശോധിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം.

പോലീസിനെ കണ്ട് രണ്ട് വാഹനങ്ങളില്‍ ഉണ്ടായിരുന്നവ‍ര്‍ ഇറങ്ങിയോടി. ഒരു സംഘം കാറില്‍ മംഗളൂരു ഭാഗത്തേക്ക് ഓടിച്ചു പോയി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഉദുമ സ്വദേശികളായ രണ്ട് പേരെ കസ്റ്റഡിയിലെടുത്തത്.നിരോധിത നോട്ടുകള്‍ വാങ്ങുന്ന ഏജന്‍റുമാര്‍ക്ക് കൈമാറനാണ് നോട്ടുകള്‍ കൊണ്ടുവന്നതെന്നാണ് പിടിയിലായവര്‍ മൊഴി നല്‍കിയത്.

BAN CURRENCY
Advertisment