Advertisment

നേന്ത്രവാഴയ്ക്ക് ഉത്തമ ജൈവവളം കടലപ്പിണ്ണാക്ക്

author-image
സത്യം ഡെസ്ക്
Updated On
New Update

നിരവധി പോഷകങ്ങള്‍ നിറഞ്ഞ വാഴപ്പഴം ലോകത്ത് ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്നത് ഇന്ത്യയിലാണ്. ധാരാളം ധാതു ലവണങ്ങളും പോഷകങ്ങളും നിറഞ്ഞ നേന്ത്രപ്പഴം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ മികച്ച ഭക്ഷണമാണ്.

Advertisment

ജൈവ രീതിയില്‍ കൃഷി ചെയ്യുന്ന നേന്ത്രപ്പഴത്തില്‍ പോഷമൂല്യം ഏറെ ഉയര്‍ന്നതാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. അടുക്കളത്തോട്ടത്തിലും പറമ്പിലുമെല്ലാം എളുപ്പത്തില്‍ നേന്ത്രവാഴ വളര്‍ത്താം. നേന്ത്രവാഴയ്ക്ക് ഉത്തമമായ ജൈവവളമാണ് കടലപ്പിണ്ണാക്ക്. കടലപ്പിണ്ണാക്ക് വാഴയ്ക്ക് വളമായി നല്‍കുന്ന രീതികള്‍ നോക്കൂ.

publive-image

വാഴക്കൃഷി

കേരളത്തില്‍ തെങ്ങ്, റബ്ബര്‍ എന്നിവയെപ്പോലെ വാഴക്കൃഷിയും വ്യാപകമാണ്. വിവിധ ഇനങ്ങളിലുള്ള നിരവധി നേന്ത്രവാഴകള്‍ നമ്മുടെ നാട്ടില്‍ കൃഷി ചെയ്യുന്നു. ഒരു വാഴയെങ്കിലും വളര്‍ത്താത്ത വീടുകള്‍ നമ്മുടെ നാട്ടില്‍ ഇല്ലെന്നു തന്നെ പറയാം. നന്നായി പരിപാലിച്ചാല്‍ ആറോഏഴോ മാസങ്ങള്‍ കൊണ്ട് വാഴ കുലയ്ക്കും. അതായത് 2735നും ഇടയില്‍ ഇലകള്‍ വരുമ്പോഴേയ്ക്കും വാഴ കുലയ്ക്കുമെന്നാണ് കണക്ക്.

കൃഷി രീതി

മറ്റു വാഴകളെ അപേക്ഷിച്ച് നേന്ത്ര വാഴകൃഷിക്ക് കുറച്ച് കൂടുതല്‍ പരിരക്ഷ നല്‍കണം. നനവ് കൂടുതല്‍ വേണ്ട ഇനമാണിത്. വെള്ളം കെട്ടികിടക്കാത്ത വയല്‍ പ്രദേശങ്ങളും നേന്ത്രവാഴ കൃഷിക്ക് അനിയോജ്യമാണ്. കൂടാതെ നമ്മുടെ അടുക്കളത്തോട്ടത്തിന്റെ അരികു വശങ്ങളിലും കൃഷി ചെയ്യാന്‍ ശ്രമിക്കാം. മണ്ണ് നന്നായി കൊത്തി ഇളക്കി വായുസഞ്ചാരമുള്ളതാക്കണം. എങ്കിലേ വേരുകള്‍ക്ക് യഥേഷ്ടം വളം വലിച്ചെടുക്കാന്‍ പറ്റുകയുള്ളൂ.

വളപ്രയോഗം

വാഴ നട്ട് പുതിയ ഇലകള്‍ വന്നു തുടങ്ങിയാല്‍ 500 ഗ്രാം വീതം കടലപ്പിണ്ണാക്ക് നല്‍കണം. തടത്തില്‍ കടലപ്പിണ്ണാക്ക് പൊടിച്ചു ചേര്‍ക്കുകയാണ് വേണ്ടത്. ആദ്യത്തെ നാലോ അഞ്ചോ മാസം ഈ രീതി തുടര്‍ന്നാല്‍ വാഴയുടെ വേരുകള്‍ ശക്തി പ്രാപിക്കുകയും വാഴയുടെ കടഭാഗം വണ്ണം വെയ്ക്കുകയും ചെയ്യും.

കടല ജീവജാലങ്ങള്‍ക്ക് എന്ന പോലെ സസ്യങ്ങള്‍ക്കും വലിയ ഊര്‍ജമാണ് നല്‍കുക. ഇങ്ങനെ പലതവണയായി നല്‍കുന്ന കടലപ്പിണ്ണാക്ക് പച്ചില കമ്പോസ്റ്റ്, മറ്റു ജൈവ വളങ്ങള്‍ എന്നിവയുടെ പ്രയോഗം കൂടിയാകുമ്പോള്‍ വാഴ കരുത്ത് ആര്‍ജിക്കുകയും വലിയ കുലയുണ്ടാകാന്‍ സഹായിക്കുകയും ചെയ്യും. ഇത്തരത്തില്‍ കൃഷി ചെയ്താല്‍ 12 മുതല്‍ 15 കിലോ വരെയുള്ള കുലകള്‍ ലഭിക്കും.

banana tree banana farming banana
Advertisment