Advertisment

ബട്ട്വാരാ കാ ഇതിഹാസ് പരമ്പര -1

author-image
സത്യം ഡെസ്ക്
New Update

- സിപി കുട്ടനാടൻ

Advertisment

ഭാരതം എന്ന രാഷ്ട്രം രൂപാന്തരം പ്രാപിച്ചതിന് നിരവധി സംഭവങ്ങളുടെ അകമ്പടിയുണ്ട്. നിരവധി പടയോട്ടങ്ങളുടെ ചരിത്രമുണ്ട്. മനുഷ്യവംശത്തിൻ്റെ ദീപ്തമായ പല സാംസ്കാരിക പൈതൃകവും ഭാരത ചരിത്രത്തിൽ കണ്ടെത്തുവാൻ സാധിയ്ക്കും.

ഉജ്ജ്വലമായ ധാർമിക മൂല്യങ്ങളുടെ ഔന്നിത്യവും നീതി നിഷേധത്തിൻ്റെ ദൈന്നിത്യവും ഭാരത രാഷ്ട്രത്തിന് സ്വന്തമാണ്. കോടിക്കണക്കിന് മനുഷ്യർ അധിവസിയ്ക്കുന്ന ഒരു വലിയ ഭൂപ്രദേശത്തെ വ്യവസ്ഥാപിതമായി ഭരിയ്ക്കുക എന്നത് നിസ്സാര സംഗതിയല്ല.

publive-image

ഈ ലോകം എത്തി നിൽക്കുന്ന ഈ 21ആം നൂറ്റാണ്ടിൽ ജനാധിപത്യ ഇന്ത്യൻ റിപ്പബ്ലിക് എന്ന രാജ്യത്തിന് 74 വയസ്സുമാത്രം പ്രായം. ഈ ഇന്ത്യയെ പിടിച്ചുലച്ചതും രാഷ്ട്രീയമായി എക്കാലവും പ്രാധാന്യമുള്ളതുമായ സംഗതിയായിരുന്നു ഭാരത വിഭജനം, 1947 ആഗസ്റ്റ് 14ന് പാകിസ്ഥാൻ എന്ന രാജ്യമുണ്ടായി, ഭാരതത്തിൻ്റെ വടക്കു പടിഞ്ഞാറേ മൂലയിലെ വലിയൊരു ഭൂ പ്രദേശം ഭാരതത്തിന് നഷ്ടപ്പെട്ടു.

ഭൂമി പോയത് മാത്രമല്ലായിരുന്നു അതിൻ്റെ പരിണിത ഫലം, അതെ കാരണങ്ങളാൽ അനീതിയ്ക്കും സാമ്പത്തിക അസ്ഥിരതയ്ക്കും വിധേയരായ ഒരു വലിയ വിഭാഗം ജനതയും അവരുടെ അനന്തര തലമുറകളിൽ പെട്ട മനുഷ്യരും ഇവിടെ ജീവിച്ചു വന്നു എന്നതാണ്.

ഈ വിഷയങ്ങളുടെ പല ചരിത്ര ആഖ്യാനങ്ങളും നമ്മളെല്ലാം പലയിടത്തും വായിക്കുന്നുണ്ട്. അവയെ ഉപരിപ്ലവമായി മാത്രം മനസ്സിലാക്കുവാൻ മാത്രമേ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായവും രാഷ്ട്രീയക്കാരും നമ്മളെ അനുവദിച്ചുള്ളൂ എന്നത് നമ്മൾ ചിന്തിയ്ക്കേണ്ട വസ്തുതകളാണ്.

വളരെയധികം രാഷ്ട്രീയ പ്രാധാന്യം നിറഞ്ഞ സംഗതിയാണ് ഇത് എന്ന് ഏവർക്കുമറിയാം. എന്നാൽ ചില കാര്യങ്ങൾ ഓർമിപ്പിയ്ക്കുവാനായി ക്രമത്തിൽ പറയുവാൻ ഉദ്ദേശിച്ചുകൊണ്ടാണ് ഇങ്ങനെയൊരു പരമ്പര ലേഖനം എഴുതുന്നത്. "ബട്ട്വാരാ കാ ഇതിഹാസ്" എന്നാൽ 'വിഭജനത്തിൻ്റെ ചരിത്രം' എന്നതാണ് അർഥം.

വിഭജനം അനുഭവിച്ചവർ ഏവരും നോർത്ത് ഇന്ത്യക്കാരായതിനാൽ ഹിന്ദിയിലെ ഒരു പദമല്ലാതെ മറ്റൊന്നും അതിനെ ഉൾക്കൊള്ളില്ല എന്ന് തോന്നിയതു കൊണ്ടാണ് ഈ പരികല്പന തന്നെ തിരഞ്ഞെടുത്തത്.

സത്യം ഓൺലൈനിൻ്റെ മാന്യ വായനക്കാർക്ക് ഇന്ത്യാ വിഭജനത്തെ കുറിച്ച് സോകോൾഡ് ശൈലിയിൽ നിന്നും മാറി മനസ്സിലാക്കാൻ ഇത് ഉപകരിയ്ക്കും എന്ന് പ്രതീക്ഷിച്ചുകൊണ്ട് ആരംഭിയ്ക്കട്ടെ.

1947 അഗസ്റ്റ് മാസത്തിൽ ആകസ്മികമായി സംഭവിച്ച ഒന്നല്ല ഇന്ത്യാ വിഭജനം എന്നത്. അതിനു പിന്നിൽ നിരന്തരമായ വർഗീയ പ്രചാരണങ്ങളുടെയും ഇച്ഛാശക്തിയുടെയും, ഇച്ഛാശക്തി ഇല്ലായ്മയുടെയും, മതത്തെ രാഷ്ട്രീയം കൊണ്ട് നേരിട്ടതിൻ്റെയും, ഒരു മതവിഭാഗത്തിൻ്റെ യഥാർത്ഥ സ്വഭാവത്തെ വിശകലനം ചെയ്യുന്നതിൽ രാഷ്ട്രീയ നേതൃത്വത്തിനുണ്ടായ പരാജയവും 40 വർഷത്തോളം നീണ്ട സൂര്യോദയം മുതൽ അസ്തമയം വരെയുള്ള സമയങ്ങളിൽ ബ്രിട്ടീഷ് ഇന്ത്യയിൽ ജീവിച്ചിരുന്ന മനുഷ്യർ പരസ്പരം പറഞ്ഞതും സമരം ചെയ്തതും ചായ കുടിച്ചതുമൊക്കെ കാരണമായിട്ടുണ്ട്.

അതിനെയൊക്കെ സാമാന്യ ബുദ്ധിക്ക് യോജിക്കുന്ന രീതിയിൽ അടുക്കും ചിട്ടയോടും കൂടെ അവതരിപ്പിയ്ക്കാൻ ശ്രമിയ്ക്കാം.

മുഗൾ അധിനിവേശത്തോടെ മുസ്ലിം ആധിപത്യം യാഥാർഥ്യമായിരുന്ന ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഭൂപ്രദേശങ്ങളിൽ ഇസ്ലാമിക സാമ്രാജ്യത്വ അടിച്ചേൽപ്പിക്കലുകളും 'ജസിയ' അടക്കമുള്ള മത നികുതി പിരിവുകളും മറ്റും വ്യാപകമായിരുന്നു എന്നത് സൊ കോൾഡ് മതേതരവാദികൾ പറയാൻ ആഗ്രഹിയ്ക്കാത്ത ചരിത്ര യാഥാർഥ്യങ്ങളാണ്.

അതിലൂടെയൊക്കെ കടന്നുവന്ന മനുഷ്യരുടെയുള്ളിൽ തലമുറകളായി കൈമാറ്റം ചെയ്ത്‌ പോരുന്ന അപമാന ഭാരത്താൽ നിറഞ്ഞ ഒരു മനസ്ഥിതിയുണ്ട്. ഇതിലേക്കാണ് യൂറോപ്യന്മാരുടെ അധിനിവേശവും തദ്വാരാ ബ്രിട്ടീഷ് അധിനിവേശം മുഖ്യമായും കടന്നു വരപ്പെട്ടത്.

മുഗളരുടെ ഭരണത്തെക്കാൾ മതപരമായ സ്വാതന്ത്ര്യം യൂറോപ്യൻ ഭരണത്തിൽ കിട്ടിത്തുടങ്ങിയപ്പോൾ മുൻകാല ചരിത്രം പാടുവാനും തങ്ങളുടെ ദുർവിധിയെക്കുറിച്ചു മറ്റുള്ളവരെ ഓർമിപ്പിയ്ക്കുവാനുള്ള ശ്രമം ഇന്ത്യയുടെ ചില ഭാഗങ്ങളിൽ ഹിന്ദു വിഭാഗക്കാർ ആരംഭിച്ചിരുന്നു.

എന്നാൽ അതിനൊന്നും ഒരിയ്ക്കലും ഒരു സംഘടിത രൂപം കൊണ്ടുവരാൻ സാധിയ്ക്കാതിരുന്നതിനാൽ അതൊക്കെ ഒരു രാഷ്ട്രീയ മുന്നേറ്റം എന്ന നിലയിലേയ്ക്ക് മാറിയില്ല.

എന്നാൽ പലതരത്തിലുള്ള രാഷ്ട്രീയ മുന്നേറ്റങ്ങളും കർഷക സമരത്തിൻ്റെ രീതിയിലും കോൺഗ്രസ്സിൻ്റെ നേതൃത്വത്തിലും ജന്മിത്വ വിരുദ്ധ സമരത്തിൻ്റെ പേരിലുമൊക്കെ നടന്നിരുന്നു.

ഇത്തരം സംഭവങ്ങളാൽ രാഷ്ട്രീയരംഗം കലങ്ങി മറിഞ്ഞിരിയ്ക്കുമ്പോഴാണ് നാം ഇന്ന് പരിചയപ്പെട്ടിരിയ്ക്കുന്ന തരത്തിലുള്ള വർഗീയ രാഷ്ട്രീയ അവസ്ഥ സംജാതമാകുന്നത്.

1900 ആരംഭിച്ചപ്പോൾ തന്നെ പലരും അതിൻ്റെ അപകടം മണത്തു തുടങ്ങിയിരുന്നു. ആദ്യ വെടി പൊട്ടിച്ചത് മുസ്ലിം സമുദായമായിരുന്നു (അങ്ങനല്ലേ പാടുള്ളൂ). അത് സിംലയിൽ വച്ചായിരുന്നു. അന്നത്തെ ബ്രിട്ടീഷ് വൈസ്രോയി മിണ്ടോ സായിപ്പിൻ്റെ സാന്നിധ്യത്തിലായിരുന്നു.

കൂടുതൽ ചരിത്രവുമായി അടുത്ത ഭാഗത്തിൽ കാണാം ...

article
Advertisment