Advertisment

ബട്ട്വാരാ കാ ഇതിഹാസ്, പരമ്പര -16 ; പാകിസ്ഥാൻ യാ ഖബർസ്ഥാൻ

author-image
സത്യം ഡെസ്ക്
New Update

-സിപി കുട്ടനാടൻ

Advertisment

മുസ്ലിം ലീഗ് നടത്തിയ ഡയറക്റ്റ് ആക്ഷനെക്കുറിച്ചായിരുന്നു കഴിഞ്ഞ ലക്കത്തിൽ നമ്മൾ ചർച്ച ചെയ്തത്. ഈ ദുരന്തപൂർണമായ സംഭവത്തെക്കുറിച്ച് ഇന്ന് ആരും അധികം ചർച്ച ചെയ്യുന്നില്ല എന്നത് അതിലെ ഗ്രീവൻസ് അനുഭവിച്ചവരോട് ചെയ്യുന്ന ക്രൂരതയാണ്. ഇതിൻ്റെ ശരിയായ വിവരണം അക്കാലത്തിറങ്ങിയ സ്റ്റേറ്റ്‌സ്മാൻ പത്രം കണ്ടെത്തി വായിച്ചാൽ ഏവർക്കും മനസിലാകും.

publive-image

കൽക്കത്തയിൽ മുസ്ലിംകൾ നടത്തിയ സംഹാര താണ്‌ഡവത്തിൻ്റെ തീക്ഷ്‌ണത "സ്റ്റേറ്റ്‌സ്മാന്‍'' പത്രം വ്യക്തമായി റിപ്പോർട് ചെയ്തിരുന്നു. സുഹ്രവര്‍ദിയുടെ സര്‍ക്കാറിനെ ഡിസ്‌മസ് ‌ചെയ്യണമന്ന് ‌വ്യാപകമായി ആവശ്യമുയര്‍ന്നിരുന്നു. എന്നിട്ടും ഇന്ത്യൻ ഗവണ്മെൻ്റ ആക്‌ട്‌ സെക്‌ഷന്‍ 93 പ്രകാരം ഭരണം ഏറ്റെടുക്കുവാന്‍ ഗവര്‍ണര്‍ വിസമ്മതിക്കുന്ന ദുരവസ്ഥയുമുണ്ടായി.

മുസ്ലിം ലീഗിൻ്റെ ഡയറക്ട് ആക്ഷൻ്റെ അലയൊലികൾ കേരളത്തിലും അതി ശക്തമായിട്ടുണ്ടായി. പാകിസ്ഥാൻ എവിടെയാണെന്ന് അറിവില്ലാത്ത, മദ്രസ്സാ വിദ്യാഭ്യാസം മാത്രമുള്ള മലബാറിലെ മാപ്പിളമാർ, മലബാർ കലാപം അവർക്ക് പകർന്നു നൽകിയ മാനസിക, കായിക മേധാവിത്വം ഉപയോഗിച്ചുകൊണ്ട് പാകിസ്ഥാൻ വാദവുമായി രംഗത്തിറങ്ങി.

"പാകിസ്ഥാൻ യാ ഖബർസ്ഥാൻ"

"പത്തുമുഴം കത്തികൊണ്ട് കുത്തി വാങ്ങും പാകിസ്ഥാൻ"

"21ൽ ഊരിയ കത്തി അറബിക്കടലിൽ എറിഞ്ഞിട്ടില്ല..."

എന്നിങ്ങനെയുള്ള വെറുപ്പിൻ്റെ ഭർത്സനം നാടെങ്ങും മുഴങ്ങി. മലബാറിൽ ഇന്ത്യൻ സ്വാതന്ത്ര്യം എന്ന് പോലും പറയാൻ ഭയമുണ്ടാകുന്ന അവസ്ഥ സംജാതമായി.

ഇത്രയും സംഭവങ്ങൾ ഉണ്ടായ ശേഷവും ലീഗുമായി ചർച്ച നടത്താൻ ഗാന്ധിജി ഒരുമ്പെട്ടത് ഒരുപറ്റം ഹൈന്ദവ യുവാക്കളിൽ അമർഷം ജനിപ്പിച്ചു. 1946ൽ ജിന്നയുമായി ബോംബെയിൽ ചർച്ചയ്ക്കു പോകുവാൻ ഒരുമ്പെട്ട ഗാന്ധിജിയെ തടയുവാനായി ഗോഡ്‌സെയും കൂട്ടാളികളും ചേർന്ന് ആശ്രമം വളഞ്ഞു. ഒടുവിൽ പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്തു നീക്കി. അതെ സമയത്തു തന്നെ സുഹ്രവർദിയെ രക്തസാക്ഷിയായി ചിത്രീകരിക്കുന്ന തരത്തിൽ ഗാന്ധിജി സംസാരിയ്ക്കുകയും ചെയ്തു.

ഇതിനിടെ, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കൈമാറുന്നതിന് മുന്നോടിയായി സർക്കാർ സംവിധാനങ്ങളെ തയ്യാറാക്കുന്ന പ്രവർത്തനത്തിനായി 1946 സെപ്റ്റംബർ 2ന് ഒരു ഇടക്കാല മന്ത്രിസഭയുണ്ടാക്കുവാൻ ജവഹർലാൽ നെഹ്‌റുവിനെ ക്ഷണിച്ചുകൊണ്ട് വേവൽ സായിപ്പ് സ്വാതന്ത്ര്യ കൈമാറ്റത്തിന് തുടക്കമിട്ടു.

രാഷ്ട്രീയവും മതപരവുമായ ഭിന്നതകൾക്കും മറ്റും ഒട്ടും വിശ്രമം അനുവദിക്കാതെതന്നെ 1946നെ പിന്തള്ളിക്കൊണ്ട് 1947കടന്നു വന്നു. ഇന്ത്യക്കാർക്ക് ചരിത്രം സൃഷ്ടിക്കാനായി കാലം കരുതി വച്ച വർഷമായിരുന്നു 1947. ഇന്ത്യക്കാരിലേക്കുള്ള സ്വാതന്ത്ര്യ കൈമാറ്റത്തിൻ്റെയും ബ്രിട്ടീഷ് വാഴ്ചയുടെ ക്ളൈമാക്സിലേക്കും ഈ വർഷം ഇന്ത്യയെ നയിച്ചു.

സ്വാതന്ത്യ കൈമാറ്റം അവസാന ഘട്ടത്തിലേക്ക് അടുക്കുന്നതിന് മുന്നോടിയായി 1947 ഫെബ്രുവരി 21ന് വേവൽ സായിപ്പ് വൈസ്രോയ് പദവി ഒഴിയുകയും. പിന്നീട് മൗണ്ട് ബാറ്റൺ സായിപ്പ് വൈസ്രോയ് പദവിയിൽ നിയമിതനാകുകയും ചെയ്തു.

ബ്രിട്ടീഷ് നാവിക സേനയിലെ ഉദ്യോഗസ്ഥനായിരുന്നു മൗണ്ട് ബാറ്റൺ. മാത്രമല്ല ബ്രിട്ടീഷ് രാജകുടുംബത്തിലെ അംഗവുമായിരുന്നു. അതിനാൽ ബ്രിട്ടീഷ് രാഷ്ട്രീയ താത്പര്യങ്ങൾ വളരെയധികം സംരക്ഷിക്കപ്പെടുന്ന തീരുമാനങ്ങൾ അദ്ദേഹത്തിൽ നിന്നും ഉണ്ടാകുന്ന സന്ദർഭങ്ങൾ അദ്ദേഹം സൃഷ്ടിച്ചു.

publive-image

ഇങ്ങനെ രാഷ്ട്രീയം മുന്നോട്ടു പോകുമ്പോൾ ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകാനുള്ള നിയമപരമായ നടപടികളിലേക്ക് ബ്രിട്ടീഷുകാർ കാൽവച്ചു. 1947 ഫെബ്രുവരി-ഓഗസ്റ്റ് മാസത്തിലെ ബ്രിട്ടീഷ് പാർലമെൻ്റ സമ്മേളനത്തിൽ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് നടപ്പാക്കി. ഈ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് -1947 വ്യവസ്ഥ ചെയ്യുന്നതിൻ പ്രകാരം

1) ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം 1947 ആഗസ്ത് 15ന് അവസാനിക്കും

2) ബ്രിട്ടീഷ് ഇന്ത്യ രണ്ട് സ്വതന്ത്ര്യ ഡൊമിനിയനുകൾ ആകും. (യൂണിയൻ ഓഫ് ഇന്ത്യയും ഡൊമിനിയൻ ഓഫ് പാകിസ്താൻ)

3) ഇന്ത്യയിലെ 565 നാട്ടുരാജ്യങ്ങളുടെ മേലുള്ള ബ്രിട്ടൻ്റെ അധികാരങ്ങൾ ആഗസ്റ്റ് 15ന് ഒഴിയും.

4) ഈ നാട്ടു രാജ്യങ്ങൾക്ക് മേൽപ്പറഞ്ഞ ഏതെങ്കിലും ഡൊമിനിയനുകളിൽ ചേരുകയോ ഒന്നിലും ചേരാതെ സ്വതന്ത്ര്യമായി നിൽക്കുകയോ ചെയ്യാൻ സ്വാതന്ത്ര്യം നൽകുന്നു.

5) ആക്റ്റ് നടപ്പാക്കുവാനുള്ള പരിപൂർണ അധികാരം ഇന്ത്യൻ വൈസ്രോയിയിൽ നിക്ഷിപ്തമായിരിക്കും

ഇതിനിടയിലെല്ലാം ഇസ്ലാമിക ആക്രമണങ്ങൾ പലയിടത്തും നേരിടേണ്ട ഗതികേട് ഹൈന്ദവ സമൂഹത്തിനുണ്ടായി. അതിനെയൊന്നും മുഖവിലയ്‌ക്കെടുക്കാതെ ഗാന്ധിജി, "മുസ്ലിമുകൾ നമ്മെ കൊല്ലാൻ വന്നാൽ നമ്മൾ ധൈര്യമായി മരണം ഏറ്റു വാങ്ങണം" എന്ന് 1947 ഏപ്രിൽ 6ന് ഡൽഹിയിലെ പ്രാർത്ഥനാ യോഗത്തിൽ പ്രസംഗിച്ചു.

ബ്രിട്ടീഷ് പാർലമെൻ്റ പാസ്സാക്കിയ ഇന്ത്യൻ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് -1947 എന്ന ഈ ആക്റ്റിന് ബ്രിട്ടീഷ് രാജാവ് ജോർജ് ആറാമൻ്റെ അംഗീകാരം ലഭിക്കണം എന്ന നിയമ നടപടി കൂടെ ബാക്കിയുണ്ടായിരുന്നു. എന്നാൽ അതിന് മുമ്പ് തന്നെ ഇന്ത്യയിൽ ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തുവാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരുന്നു.

അതിൻ്റെ ഭാഗമായി ബ്രിട്ടീഷ് ഇന്ത്യയെ ഇന്ത്യൻ യൂണിയനെന്നും പാകിസ്താനെന്നും വിഭജിക്കാനുള്ള, ജൂൺ തേഡ് പ്ലാൻ അഥവാ മൗണ്ട്ബാറ്റൺ പദ്ധതി 1947 ജൂൺ 3ന് ഇന്ത്യൻ നേതാക്കളുടെ യോഗത്തിൽ വോട്ടിനിട്ടു. യോഗത്തിൽ ജവഹർലാൽ നെഹ്‌റു അടക്കമുള്ളവർ ഈ സംഗതിയെ പിന്തുണച്ചുകൊണ്ട് കയ്യുയർത്തി.

publive-image

കോൺഗ്രസ്സ് അധ്യക്ഷൻ ആചാര്യ കൃപലാനി പത്ര ഫോട്ടോഗ്രാഫർമാരെ വിലക്കിയ പ്രസ്തുത യോഗത്തിൽ ഒളിച്ചിരുന്ന് ഇന്ത്യയിലെ ആദ്യ വനിതാ പ്രസ് ഫോട്ടോഗ്രാഫർ ആയ പദ്മവിഭൂഷൺ, ഹോമായ് വ്യാരവാല രഹസ്യമായി പകർത്തിയ ചിത്രം ഇതിന് തെളിവാണ്.

ഇന്ത്യൻ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് -1947നെ അംഗീകരിച്ചുകൊണ്ട് 1947 ജൂലായ് 18ന് ബ്രിട്ടീഷ് രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. ഇന്ത്യൻ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് -1947 നടപ്പാക്കുവാനുള്ള അധികാരം നിക്ഷിപ്തമായിരിയ്ക്കുന്ന വൈസ്രോയി മൗണ്ട്ബാറ്റൺ ആവശ്യപ്പെട്ടതനുസരിച്ച് വിഭജന തർക്കം പരിഹരിക്കുന്നതിനായി ഇന്ത്യയെക്കുറിച്ച് അധികം അറിവില്ലാത്ത ഒരു ഇംഗ്ലീഷ് ബാരിസ്റ്ററെ ഏൽപ്പിക്കാൻ നെഹ്രുവും ജിന്നയും തത്ത്വത്തിൽ തീരുമാനമെടുത്തു. അതിനായി അവർ കണ്ടെത്തിയത് സർ.സിറിൾ റാഡ്‌ക്ലിഫ് എന്ന ബാരിസ്റ്ററായ സായിപ്പിനെയായിരുന്നു.

publive-image

1947 ജൂണിൽ ബ്രിട്ടീഷ് ഗവണ്മെൻ്റ ഉത്തരവ് പ്രകാരം ബാരിസ്റ്റർ സിറിൾ റാഡ്ക്ലിഫ് സായിപ്പ് ചെയർമാനായ രണ്ട് അതിർത്തി നിർണ്ണയക്കമ്മീഷനുകൾ നിയമിക്കപ്പെട്ടു. ഒന്ന് ബംഗാളിനെ വിഭജിക്കാനും മറ്റൊന്ന് പഞ്ചാബിനെ വിഭജിക്കാനും. രണ്ട് കമ്മീഷനുകളിലും ചെയർമാനെക്കൂടാതെ 4 വീതം അംഗങ്ങളുണ്ടായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് 2 പേരും മുസ്ലീം ലീഗിൽ നിന്ന് 2 പേരും

1947 ജൂൺ 8ന് ഇന്ത്യയിലെത്തിയ റാഡ്ക്ലിഫ് സായിപ്പ് ഇന്ത്യൻ നേതാക്കളും വൈസ്രോയിയുമായി ചർച്ചകൾ നടത്തി. ചർച്ചയിൽ വിഭജന രേഖ തയ്യാറാക്കുവാനുള്ള സമയ പരിധി നീട്ടിക്കിട്ടണം എന്ന് റാഡ്ക്ലിഫ് ആവശ്യപ്പെട്ടു. എന്നാൽ അത് സാധ്യമല്ലെന്നും, ഇന്ത്യൻ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് -1947 വ്യവസ്ഥ ചെയ്തിരിക്കുന്നതിൻ പ്രകാരം ആഗസ്റ്റ് 15ന് തന്നെ ഡൊമീനിയനുകൾക്ക് സ്വാതന്ത്ര്യം അനുവദിയ്ക്കണമെന്നും വൈസ്രോയി നിലപാടെടുത്തു. എല്ലാവരും വൈസ്രോയിയോട് യോജിച്ചു. അങ്ങനെ 5 ആഴ്ചകൾക്കുള്ളിൽ ബ്രിട്ടീഷ് ഇന്ത്യാ വിഭജനത്തിനുള്ള ലേഔട്ട് റാഡ്ക്ലിഫ് തയ്യാറാക്കി.

വീരസവര്‍ക്കറുടെ അദ്ധ്യക്ഷതയില്‍ 1947 ആഗസ്റ്റ്‌ 9ന് നടന്ന ഹിന്ദു മഹാസഭയുടെ യോഗത്തിൽ വച്ച്, കോണ്‍ഗ്രസ്‌ സര്‍ക്കാരിനെ എതിര്‍ക്കണമെന്നും ഹൈദരാബാദിനെതിരെ ആക്‌ഷന്‍ കൗണ്‍സില്‍ വേണമെന്നും, വിഭജിക്കപ്പെട്ട ഇന്ത്യയെ അംഗീകരിച്ചാൽ അത് വിഭജനത്തെ അംഗീകരിയ്ക്കുന്നതിന് തുല്യമാണെന്നും ഗോഡ്സേയടക്കമുള്ള യുവാക്കൾ അഭിപ്രായപ്പെട്ടു.

എന്നാൽ ഈ വാദങ്ങൾ തള്ളിക്കൊണ്ട് 1947 ആഗസ്റ്റ്‌ 15ന് എല്ലാ ഭവനങ്ങളിലും ഭഗവത്‌ പതാക ഉയര്‍ത്തണമെന്ന് ഹിന്ദുമഹാസഭ വര്‍ക്കിംഗ് ‌കമ്മിറ്റി തീരുമാനിച്ചു. ത്രിവര്‍ണ്ണ പതാക ദേശീയ പതാകയായിരിക്കണമെന്ന് ‌സവര്‍ക്കര്‍ അഭിപ്രായപ്പെടുകയും ചെയ്തു.

വിഭജന ശേഷം ഇന്ത്യയില്‍ നിലവില്‍ വരുന്ന സര്‍ക്കാരിനെ കോണ്‍ഗ്രസ്‌ സര്‍ക്കാരായി കാണാതെ എല്ലാ വിധ പിന്തുണയും നല്‍കണമെന്നും അങ്ങനെ ചെയ്‌തിട്ടില്ലെങ്കില്‍ നമുക്കു സ്വാതന്ത്ര്യം ലഭിച്ചത്‌ വെറുതെയാകുമെന്നും നിലപാടെടുത്തുകൊണ്ട് സവർക്കറുടെ താത്പര്യങ്ങൾക്കൊപ്പം ഹിന്ദുമഹാസഭ മുന്നോട്ടു പോയി.

തുടരും...

batwara ka itihas
Advertisment