Advertisment

'സ്വവര്‍ഗാനുരാഗിയാണെന്ന് വെളിപ്പെടുത്തിയ ശേഷം സുഹൃത്തുക്കള്‍ മിണ്ടാറില്ല, റോബിനോട് ദേഷ്യപ്പെട്ടത് തെറ്റ്'; ബിഗ് ബോസ് താരം അശ്വിന്‍

New Update

publive-image

മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ പരിപാടി ബി​ഗ് ബോസ് മലയാളം നാലാം സീസണ്‍ അവസാനത്തിലേക്ക് എത്തിയിരിക്കുകയാണ്. ന്യൂ നോര്‍മല്‍ വ്യക്തിത്വങ്ങള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ നാലാം സീസണിന്റെ ഭാ​ഗമായിരുന്നു. അതൊക്കെ തന്നെയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ നാലിനെ വ്യത്യസ്തമാക്കിയതും. തങ്ങളുടെ ലെസ്ബിയന്‍ ഐഡന്റിറ്റി തുറന്ന് പറഞ്ഞുകൊണ്ട് ബിഗ് ബോസ് ഹൗസിലെത്തിയവരാണ് അപര്‍ണ മള്‍ബറിയും ജാസ്മിന്‍ മൂസയും.

പിന്നാലെ ഹൗസിലെത്തിയ ശേഷം താനൊരു സ്വവര്‍​ഗാനുരാ​ഗിയാണെന്ന് അശ്വിനും വെളിപ്പെടുത്തിയിരുന്നു. അപര്‍ണയും ജാസ്മിനുമായുള്ള സംഭാഷണത്തിനിടെയാണ് അശ്വിന്‍ തന്റെ സെക്ഷ്വല്‍ ഓറിയന്റേഷന്‍ ഹൗസില്‍ വെച്ച്‌ തുറന്ന് പ്രഖ്യാപിച്ചത്. ഒരു മിനുട്ടില്‍ ഏറ്റവും കൂടുതല്‍ മാജിക്കുകള്‍ ചെയ്ത് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇടം നേടിയ ആളാണ് അശ്വിന്‍.

തിരുവനന്തപുര് വിതുരയിലെ ആനപ്പെട്ടിയില്‍ 1998 മാര്‍ച്ച്‌ എട്ടിനാണ് അശ്വിന്‍ ജനിക്കുന്നത്. അശ്വിന് അഞ്ച് വയസുള്ളപ്പോള്‍ അമ്മ ഉപേക്ഷിച്ചുപോയി. മനംനൊന്ത്അ മ്മയേയും അച്ഛനെയും നഷ്ടപെട്ട അശ്വിനെ വളര്‍ത്തിയത് അച്ഛന്റെ അമ്മയായിരുന്നു. സാമ്ബത്തിക പരാധീനതകള്‍ ഏറെ അലട്ടിയ അച്ഛമ്മയ്ക്ക് ബന്ധുക്കളും സഹായത്തിനെത്തിയിരുന്നു.

തൊഴിലുറപ്പ് ജോലിക്കും മറ്റ് ജോലികള്‍ക്കും പോയി അച്ഛമ്മ അശ്വിനെ വളര്‍ത്തി. പിന്നീട് കഴിവുകൊണ്ട് മുന്നേറിയാണ് അശ്വിന്‍ ബി​ഗ് ബോസ് ഷോവരെ എത്തിയത്. ബി​ഗ് ബോസില്‍ മത്സരാര്‍ഥിയായ ശേഷം അശ്വിന് വളരെ അധികം പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നു. ആദ്യത്തെ ആഴ്ചകളില്‍ ആവേശഭരിതമായി കളിച്ചിരുന്ന അശ്വിന്‍ പിന്നീടങ്ങോട്ട് വീട്ടില്‍ ഒതുങ്ങിപ്പോയി. ഹൗസില്‍ ഇരുപത്തിയെട്ട് ദിവസം നിന്നശേഷമാണ് അശ്വിന്‍ എവിക്ടാക്കപ്പെട്ടത്.

മത്സരത്തില്‍ നിന്നും പുറത്തായെങ്കിലും അശ്വിന് ജീവിതത്തില്‍ നിരവധി സന്തോഷങ്ങള്‍ അടുത്തിടെ ‌ലഭിച്ചിരുന്നു. തനിക്ക് തന്റെ അമ്മയെ തിരിച്ച്‌ കിട്ടിയ സന്തോഷം അടുത്തിടെ സോഷ്യല്‍മീ‍ഡിയ വഴി അശ്വിന്‍ പങ്കുവെച്ചിരുന്നു. ​ സീസണ്‍ ഫോര്‍‌ ജൂലൈ മൂന്നിന് നടക്കാനിരിക്കെ ഈ സീസണില്‍ എവിക്ടായവരെല്ലാം ഫിനാലെ കാണാന്‍ മുംബൈയില്‍ എത്തിയിട്ടുണ്ട്. ഇപ്പോള്‍ അവരെല്ലാം മത്സരാര്‍ഥികള്‍ക്കൊപ്പം ഒരു ദിവസം ഹൗസില്‍ താമസിക്കാനും എത്തിയിട്ടുണ്ട്.

'വീണ്ടും ഹൗസിലേക്ക് പോകാനും ​ഗ്രാന്റ് ഫിനാലെയില്‍ പങ്കെടുക്കാനും അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്. എല്ലാവരുമായുമുള്ള സൗഹൃദം ശക്തമായത് ഹൗസില്‍ നിന്നും പുറത്തിറങ്ങിയ ശേഷമാണ്. പിന്നെ അമ്മ എന്നെ തിരിച്ചറിഞ്ഞു.' 'മാത്രമല്ല സ്വവര്‍​ഗാനുരാ​ഗിയാണെന്ന് വെളപ്പെടുത്തിയ ശേഷം പല സുഹൃത്തുക്കളും എന്നോടുള്ള സൗഹൃദം അവസാനിപ്പിച്ചു. കൂടാതെ നിരവധി ചീത്തകോളുകളും മറ്റും വരാറുണ്ട്.' 'ഇപ്പോള്‍ ഒരു പങ്കാളിയെ കൂടെകൂട്ടാന്‍ ആ​ഗ്രഹിക്കുന്നില്ല. അതിനുള്ള സമയമായിട്ടില്ല. റോബിനും ജാസ്മിനും എല്ലാം ഒന്നിച്ചുള്ള സൗഹൃദം കാണുമ്ബോള്‍ സന്തോഷം തോന്നുന്നുണ്ട്.'

റോബിന്‍ പഴഞ്ചൊല്ല് പറഞ്ഞപ്പോള്‍ അത്രത്തോളം പ്രശ്നങ്ങള്‍ സൃഷ്ടിച്ച്‌ ദേഷ്യപ്പെടേണ്ടിയിരുന്നില്ലെന്ന് എനിക്ക് പിന്നീട് തോന്നിയിരുന്നു. ആ വീട്ടിലെ സാഹചര്യവും പ്രഷറും സ്ട്രെസ്സുമെല്ലാം ഒന്നിച്ച്‌ വരുമ്ബോള്‍‌ നമ്മള്‍ അങ്ങനെയായിപ്പോകും.' 'ഈ സീസണിലെ എല്ലാ മത്സരാര്‍ഥികള്‍ക്കും കൊടുക്കാന്‍ ​സമ്മാനങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. മോഹന്‍ലാല്‍ സാറിനോട് കൊടുക്കാനും സമ്മാനം കരുതിയിട്ടുണ്ട്. ഹൗസിലേക്ക് വീണ്ടും കേറാന്‍ സാധിക്കുന്നതിന്റെ സന്തോഷവുമുണ്ട്.' 'വീട്ടിലെ ചില ഏരിയകളൊക്കെ വിശദമായി ഇരുന്ന് ആസ്വ​ദിക്കണം. ഹൗസിലുണ്ടായിരുന്നപ്പോള്‍ അതിന് സാധിച്ചിരുന്നില്ലല്ലോ' അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

Advertisment