Advertisment

പാവം പിടിച്ച കൊച്ചനാ അവന്‍, അവര്‍ക്ക് കിടപ്പാടം പോലുമില്ല, റിയാസ് മോന്‍ ജയിക്കാനാ വിളക്ക് കത്തിക്കുന്നേ!: നാട്ടുകാര്‍ക്കും ചിലത് പറയാനുണ്ട്

author-image
മൂവി ഡസ്ക്
New Update

publive-image

ബിഗ് ബോസ് സീസണ്‍ 4 അവസാനിക്കാന്‍ ഇനി ഒരു ദിവസം മാത്രം. നാളെയാണ് ഫിനാലെ. റിയാസ്, ബ്ലെസ്‌ലീ, ധന്യ, ലക്ഷ്മിപ്രിയ, സൂരജ്, ദില്‍ഷ എന്നിവരാണ് അവസാന മത്സരാര്‍ത്ഥികള്‍. രസകരവും ആവേശഭരിതവുമായ വീക്കിലി ടാസ്‍കുകള്‍ക്കൊക്കെ പിന്നാലെ കഴിഞ്ഞ ദിവസം നേരത്തെ എവിക്റ്റ് ആയി പോയ മത്സരാര്‍ത്ഥികള്‍ വീട്ടിലേക്ക് അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയിരുന്നു. ആരാകും വിജയി എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. റിയാസ്, ബ്ലെസ്‌ലീ, ദില്‍ഷ എന്നിവര്‍ക്കാണ് സാധ്യത കൂടുതല്‍.

ഫൈനലിസ്റ്റുകളില്‍ റിയാസ് വ്യത്യസ്തനായ മത്സരാര്‍ത്ഥിയാണ്. സീസണ്‍ ആരംഭിച്ച്‌ പകുതിക്ക് വെച്ച്‌ ആണ് റിയാസ് മത്സരത്തില്‍ പങ്കാളിയായത്. തുടക്കത്തില്‍ റിയാസിന് പ്രേക്ഷകരുടെ ഇടയില്‍ നെഗറ്റീവ് ഇമേജ് ആയിരുന്നു. ഡോ. റോബിന്‍ രാധാകൃഷ്ണനെ പുറത്താക്കിയതിലൂടെ ഈ നെഗറ്റിവ് ഇമേജ് കൂടിയിരുന്നു. എന്നാല്‍, റോബിന്‍റെയും ജാസ്മിന്റെയും അഭാവത്തില്‍ ഈ സീസണ്‍ ഇവിടം വരെ എത്തിച്ചത് റിയാസ് ആണെന്നാണ് സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്. ഇപ്പോഴിതാ, ഈ അവസാന വേളയില്‍ റിയാസ് വിജയിക്കണമെന്ന് അദ്ദേഹത്തിന്റെ നാട്ടുകാര്‍ പറയുന്നു. വെറൈറ്റി മീഡിയയുടെ പുതിയ വീഡിയോയില്‍ റിയാസിനായി വോട്ട് അഭ്യര്‍ത്ഥിക്കുന്ന അദ്ദേഹത്തിന്റെ നാട്ടുകാരെയാണ് കാണാനാകുന്നത്.

'അവന്റെ സ്വന്തം കാര്യം നോക്കി അവന്‍ ജീവിക്കും. എല്ലാവരുമായി നല്ല സന്തോഷമാണ്. പാവം പിടിച്ച കൊച്ചനാ അവന്‍. അവര്‍ക്ക് കിടപ്പാടം പോലുമില്ല. എവിടെയെങ്കിലും ഒരു സെന്റ് സ്ഥലം അവര്‍ക്ക് കിട്ടിയിരുന്നെങ്കില്‍… പഠിക്കാന്‍ ഒക്കെ മിടുക്കന്‍ ആയിരുന്നു. അവന്റെ അച്ഛനും അമ്മയും പാവം. വീടുപണിക്ക് പോയാണ് ജീവിക്കുന്നത്. അവനൊരു നല്ല നില വരണേ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കും. കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. നമ്മളെന്തിനാ വിളക്ക് കത്തിക്കുന്നേ? നല്ല രീതിയില്‍ വരട്ടെ. വിജയിച്ചാല്‍ അവനൊരു ഉമ്മ കൊടുക്കും', റിയാസിന്റെ വീടിനടുത്തുള്ള വയോധിക പറയുന്നു.

'റിയാസ് നാട്ടില്‍ എങ്ങനെയാണോ നിക്കുന്നത് അത് പോലെ തന്നെയാണ് ബിഗ് ബോസിലും നില്‍ക്കുന്നത്. നന്നായിട്ട് കളിക്കുന്നുണ്ട്. വിജയിക്കട്ടെ. റിയാസിന്റെ നടത്തത്തെ ഒക്കെ കളിയാക്കുന്നവരോട് എന്ത് പറയാനാ? അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ. കളിയാക്കുന്നവര്‍ കളിയാക്കട്ടെ. റിയാസ് ഫസ്റ്റ് അടിക്കട്ടെ എന്നാണ് ആഗ്രഹം. നല്ല പെരുമാറ്റമാണ്. തെറ്റ് തെറ്റായിട്ട് തന്നെ തുറന്നു പറയുന്ന ചെക്കനാ. ആദ്യമൊക്കെ റിയാസിനെ കുറിച്ച്‌ ഓരോ പോസ്റ്റ് കാണുമ്ബോള്‍ സങ്കടം തോന്നുമായിരുന്നു. ഇപ്പോള്‍, ഫാന്‍ ബേസ് കാണുമ്ബോള്‍ സന്തോഷം തോന്നുന്നു. ഒളിച്ച്‌ സംസാരിക്കുന്നവനല്ല അവന്‍. പറയാനുള്ളത് മുഖത്ത് നോക്കി പറയുന്നവനാണ് റിയാസ്', നാട്ടുകാര്‍ പറയുന്നു.

Advertisment