Advertisment

സൗന്ദര്യത്തിനായി വെളിച്ചെണ്ണ ഉപയോഗിക്കേണ്ടത് എങ്ങനെ?

New Update

സൗന്ദര്യപരിചണത്തിന് ഉപയോഗിക്കാവുന്ന പ്രകൃതിദത്ത വസ്തുക്കളിൽ മുൻനിരയിലാണ് വെളിച്ചെണ്ണയുടെ സ്ഥാനം. ചർമത്തിന്റെ പോഷണം, മുടിയുടെ വളർച്ച എന്നിങ്ങനെ സൗന്ദര്യം പരിചരണത്തിന് വെളിച്ചെണ്ണ വളരെയധികം സഹായകമാണ്. ഒരുപാട് ഗുണങ്ങളടങ്ങിയിട്ടുള്ള വെളിച്ചെണ്ണ കാച്ചിയും മറ്റു വസ്തുക്കൾ ചേർത്തുമൊക്കെ ഉപയോഗിക്കാം. അവയിൽ ചില രീതികൾ ഇവയാണ്.

Advertisment

publive-image

ആവണക്കെണ്ണയും വെളിച്ചെണ്ണയും

മൂന്നു തുള്ളി വീതം ആവണക്കെണ്ണയും മൂന്നു വെളിച്ചെണ്ണയും എടുത്ത് നന്നായി മിക്സ് ചെയ്യുക. ഇത് മുഖത്ത്നന്നായി തേച്ചു പിടിപ്പിക്കുക. ചർമത്തിലെ ചുളിവുകൾ പ്രതിരോധിക്കുകയും ആരോഗ്യം നല്‍കുകയും ചെയ്യാൻ ഇതു സഹായിക്കും.

തേനും വെളിച്ചെണ്ണയും

തേനും വെളിച്ചെണ്ണയുമാണ് മറ്റൊരു പ്രധാനപ്പെട്ട കൂട്ട്. ഇവ മിക്സ് ചെയ്ത് ചുളിവുകളുള്ള ഭാഗത്തു

തേച്ചു പിടിപ്പിക്കുക. ഇത് ഒരു മണിക്കൂറിനു ശേഷം സാധാരണ വെള്ളത്തില്‍ കഴുകിക്കളയാം. ഒരാഴ്ച കൃത്യമായി ചെയ്താല്‍ വ്യത്യാസം കാണാം.

മഞ്ഞളും വെളിച്ചെണ്ണയും

മഞ്ഞളും വെളിച്ചെണ്ണയും മിക്സ് ചെയ്തു തേക്കുന്നത് മുഖത്തിനു തിളക്കം നല്‍കും. ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍ അല്‍പം വെളിച്ചെണ്ണയില്‍ കുഴച്ചു മുഖത്തു നന്നായി തേച്ചു പിടിപ്പിക്കുക. ഇത് ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. മുഖത്തിനു തിളക്കം നൽകുന്നതിനൊപ്പം ചര്‍മത്തിനു ആരോഗ്യം ഇതിലൂടെ ലഭിക്കും.

വെളിച്ചെണ്ണയും റോസ് വാട്ടറും

വെളിച്ചെണ്ണയില്‍ റോസ് വാട്ടര്‍ മിക്സ് ചെയ്ത് മുഖത്തു തേയ്ക്കാം. ഇത് അകാല വാര്‍ധക്യം തടയാൻ

സഹായിക്കുന്നു. ഒപ്പം ചര്‍മത്തിന്റെ വരള്‍ച്ച നിയന്ത്രിക്കുകയും തിളക്കം നൽകുകയും ചെയ്യും.

ഒലീവ് ഓയിലും വെളിച്ചെണ്ണയും

ഒലീവ് ഓയിലും വെളിച്ചെണ്ണയും മിക്സ് ചെയ്ത് മുഖത്തും കഴുത്തിലും നല്ലതു പോലെ തേച്ചു

പിടിപ്പിക്കുക. അരമണിക്കൂറിനു ശേഷം ഇതു കഴുകാം. ആഴ്ചയില്‍ കൃത്യമായി ഇങ്ങനെ ചെയ്താല്‍ എല്ല പാടുകളും മാറി ചർമം സുന്ദരമാകും.

beauty tips
Advertisment