Advertisment

വാട്‌സ്ആപ്പിന്റെ പേയ്‌മെന്റ് സേവനം വാട്‌സ്ആപ്പ് പേ ബ്രസീലില്‍ നിരോധിച്ചു

author-image
സത്യം ഡെസ്ക്
New Update

വാട്‌സ്ആപ്പിന്റെ പേയ്‌മെന്റ് സേവനം വാട്‌സ്ആപ്പ് പേ ബ്രസീലില്‍ നിരോധിച്ചു. ലോഞ്ച് ചെയ്ത് ഒരാഴ്ച്ച തികയും മുമ്പെയാണ് നിരോധനവും നടപ്പിലാക്കിയത്. ബ്രസീല്‍ സെന്‍ട്രല്‍ ബാങ്കാണ് സേവനം നിരോധിച്ചത്.

Advertisment

publive-image

വിസ, മാസ്​റ്റർ കാർഡ്​ തുടങ്ങിയ കമ്പനികളോട് വാട്​സ്​ആപ്പ്​ പേയിലുള്ള​ പേമന്‍റ്​-ട്രാൻസ്​ഫർ​ സേവനങ്ങൾ നിർത്തലാക്കാനും സെൻട്രൽ ബാങ്ക്​ ഉത്തരവിട്ടു​. അതിൽ വീഴ്​ച വരുത്തുന്ന പക്ഷം ഭരണപരമായ ഉപരോധം നേരിടുകയും ഭീമൻ പിഴയൊടുക്കേണ്ടി വരികയും ചെയ്യുമെന്നും അധികൃതർ വ്യക്​തമാക്കി.

നിലവിൽ രാജ്യത്ത്​ പ്രവർത്തിക്കുന്ന ഓൺലൈൻ മണി ട്രാൻസ്​ഫർ ആപ്പുകൾക്ക്​ വാട്​സ്​ആപ്പ്​ പേമന്‍റ്​ സംവിധാനം ഒരു ഭീഷണി സൃഷ്​ടിക്കുന്നതും വിവരച്ചോർച്ചയുമൊക്കെയാണ്​ സെൻട്രൽ ബാങ്ക്​ നിരോധനത്തിനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്​. നിയന്ത്രണം, സുരക്ഷിതവും സുതാര്യവും ചിലവ്​ കുറഞ്ഞതുമായ പേമൻറ്​ സംവിധാനം ഉറപ്പാക്കാനാണെന്നും സെൻട്രൻ ബാങ്ക്​ വ്യക്​തമാക്കി.

whatsaap pay all news whtasaap payment
Advertisment