Advertisment

ബീന റോയിയുടെ ഏറ്റവും പുതിയ കവിതാ സമാഹാരമായ"പെട്രോഗ്രാദ് പാടുന്നു" പ്രകാശനം ചെയ്തു

New Update

തിരുവനന്തപുരം: കാലികപ്രസക്തമായ കവിതകൾകൊണ്ട് സാഹിത്യലോകത്ത് ശ്രദ്ധേയയായ കവയത്രി ബീന റോയിയുടെ ഏറ്റവും പുതിയ കവിതാ സമാഹാരമായ "പെട്രോഗ്രാദ് പാടുന്നു" പ്രകാശനം ചെയ്തു.

Advertisment

publive-image

മലയാളത്തിന്റെ സുസമ്മതനായ എഴുത്തുകാരൻ സി.വി. ബാലകൃഷ്ണനാണ് പ്രകാശനം നടത്തിയത്. കവിയും അധ്യാപകനുമായ ശ്രീ എ.വി. പവിത്രൻ പുസ്തകം ഏറ്റുവാങ്ങി.

വാങ്മയചാരുതയാർന്ന അറുപത് കവിതകളാണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അക്ഷരലോകത്തിന്റെ പ്രൗഢി വായനക്കാരിലേക്ക് പകർന്നുനൽകുന്ന

കൈരളി ബുക്സാണ് ഈ കവിതാസമാഹാരത്തിന്റെ പ്രസാധകർ.

"മാനവികതയുടെ സർഗ്ഗാത്മകത തുളുമ്പുന്ന കവിതകൾ" എന്നാണ് ഗാനരചയിതാവും കവിയുമായ ശ്രീ പി.കെ ഗോപി ഈ സമാഹാരത്തിന്റെ അവതാരികയിൽ ബീന റോയിയുടെ കവിതകളെ വിശേഷിപ്പിച്ചിരിക്കുന്നത്.

വായനാ മികവുപുലർത്തിയ ആദ്യകവിതാസമാഹാരമായ "ക്രോകസിന്റെ നിയോഗങ്ങൾ" ലണ്ടൻ മലയാള സാഹിത്യവേദിയായിരുന്നു പ്രസിദ്ധീകരിച്ചത്.

മികവുറ്റ രചനാശൈലി കൈമുതലായുള്ള ഈ എഴുത്തുകാരി, രണ്ട് സംഗീതആൽബങ്ങളിലായി പത്ത് ഗാനങ്ങളുടെ രചയിതാവാണ്. 2018-ൽ പുറത്തിറങ്ങിയ ''ബൃന്ദാവനി" യും, 2020ൽ റിലീസ് ചെയ്ത ''ഇന്ദീവരം'' എന്ന രണ്ടാമത്തെ ആൽബവും വളരെയേറെ പ്രേക്ഷകപ്രീതിയോടെ ആസ്വാദകരിലേക്കെത്തിയിരുന്നു. ഇന്ദീവരത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും റോയ് സെബാസ്റ്റ്യനുമാണ്.

രണ്ട് ആൽബങ്ങളും റിലീസ് ചെയ്തത് ഗർഷോം ടിവിയാണ്.

മലയാളത്തോടൊപ്പംതന്നെ, ഇംഗ്ലീഷ് ഭാഷയിലും സർഗ്ഗവൈഭവം തന്മയത്വത്തോടെ കവിതകളിലേക്ക് പകർന്നുവയ്ക്കുന്ന ഈ എഴുത്തുകാരിയുടെ പുതിയ കവിതാ സമാഹാരം കൈരളി ബുക്സിൽനിന്ന് വാങ്ങാവുന്നതാണ്.

beenaroy
Advertisment