Advertisment

ബെയ്‌റൂട്ട് സ്‌ഫോടനത്തില്‍ 'ചാമ്പലായത്' ലെബനനിലെ സര്‍ക്കാരും; മന്ത്രിസഭ രാജിവച്ചു

New Update

publive-image

Advertisment

ബെയ്‌റൂട്ട്: നിരവധി പേരുടെ ജീവനെടുത്ത ബെയ്‌റൂട്ട് സ്‌ഫോടനത്തിന് പിന്നാലെ ജനരോക്ഷം ശക്തമായതിനെ തുടര്‍ന്ന് ലെബനനിലെ മന്ത്രിസഭ രാജിവച്ചു.

തിങ്കളാഴ്ച ചേര്‍ന്ന യോഗത്തിലാണ് മന്ത്രിസഭ പിരിച്ചുവിടാന്‍ തീരുമാനിച്ചതെന്ന് ആരോഗ്യമന്ത്രി ഹമദ് ഹസന്‍ പറഞ്ഞു. നേരത്തെ തന്നെ നിരവധി മന്ത്രിമാര്‍ രാജിസന്നദ്ധത അറിയിക്കുകയും ചിലര്‍ രാജി വയ്ക്കുകയും ചെയ്തിരുന്നു.

മന്ത്രിസഭ രാജി വയ്ക്കുന്നതായി പ്രധാനമന്ത്രി ഹസന്‍ ദിയാബ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലെത്തി അറിയിക്കും.

ഓഗസ്റ്റ് നാലിന് ബെയ്‌റൂട്ടിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് ജനങ്ങള്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. സര്‍ക്കാരിന്റെ കഴിവില്ലായ്മയും കെടുകാര്യസ്ഥതയും അഴിമതിയുമാണ് സ്‌ഫോടനത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം.

publive-image

അക്രമാസക്തരായ പ്രതിഷേധക്കാരുമായി പൊലീസ് തെരുവില്‍ ഏറ്റുമുട്ടുകയും ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തിരുന്നു. മന്ത്രിസഭാ യോഗം നടക്കുന്ന മന്ദിരത്തിന് സമീപത്തും ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു.

ബെയ്‌റൂട്ടിലുണ്ടായ സ്‌ഫോടനത്തില്‍ 163 പേരാണ് മരിച്ചത്. ആറായിരത്തിലധികം പേര്‍ക്ക് പരിക്കുമേറ്റു. ഏകദേശം 2750 ടണ്‍ വരുന്ന അമോണിയം നൈട്രേറ്റാണ് ബെയ്‌റൂട്ട് തുറമുഖത്ത് പൊട്ടിത്തെറിച്ചത്.

Advertisment