നാഷണല്‍ ഡസ്ക്
Updated On
New Update
പാറ്റ്‌ന : ബീഹാറില്‍ ഇടിമിന്നലേറ്റ് അഞ്ച് ജില്ലകളിലായി എട്ട് പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഈ മാസം ഇടിമിന്നലേറ്റ് മരിച്ചവരുടെ എണ്ണം 28 ആയി.
Advertisment
പുരേന, ബെഗുസരായി, പാറ്റ്‌ന, സഹര്‍സാ, ചാമ്ബാരന്‍ എന്നീ ജില്ലകളിലാണ് ഇടിമിന്നലേറ്റുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പുരേനയില്‍ മൂന്ന് പേരും, ബെഗുസരായിയില്‍ രണ്ട് പേരും, പാറ്റ്‌ന, സഹാര്‍സ, ചാമ്ബാരന്‍ എന്നീ ജില്ലകളില്‍ ഓരോരുത്തര്‍ വീതവുമാണ് ഇടിമിന്നലേറ്റ് മരിച്ചത്.ഈ മാസം നാലാം തിയതിയും ബീഹാറില്‍ ഇടിമിന്നലേറ്റ് 20 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.