Advertisment

മുസ്ലീം കുടുംബത്തില്‍ നിന്നും വന്ന് ലെസ്ബിയന്‍ ആണെന്ന് പറഞ്ഞ് പങ്കാളിയായ പെണ്ണിനെ കണ്ടെത്തി; ജാസ്മിന്‍ ഇനി ബിഗ്‌ബോസിലേക്കില്ല; മോണിക്കയെ കണ്ടതിനെപ്പറ്റി താരം

author-image
Charlie
Updated On
New Update

publive-image

മലയാളി പ്രേക്ഷകര്‍ക്ക് അത്ര ഇഷ്ടം തോന്നില്ലാത്ത കഥാപാത്രമായിട്ടാണ് ജാസ്മിന്‍ എം മൂസ ബിഗ് ബോസ് വീട്ടിലേക്ക് വരുന്നത്. ഷോര്‍ട്ട്‌സ് ധരിച്ച്‌, സിഗററ്റ് വലിക്കുന്ന, ലെസ്ബിയന്‍ ആണെന്ന് വെളിപ്പെടുത്തിയ ജാസ്മിന്‍. സത്യസന്ധതയോടെ മത്സരിച്ച്‌ തുടങ്ങിയതോടെ ജാസ്മിന് ആരാധക പ്രശംസ വര്‍ധിച്ചു. കുറഞ്ഞ സമയത്തിനുള്ളില്‍ ശക്തയായ മത്സരാര്‍ഥിയായി മാറുകയും ചെയ്തു.

പിന്നീട് നടന്നതൊക്കെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ കാര്യങ്ങളാണ്. ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ഒരു മാസം ബാക്കി നില്‍ക്കവേയാണ് ജാസ്മിന്‍ പുറത്തേക്ക് പോവുന്നത്. തന്റെ പങ്കാളിയെ കാണണമെന്ന് അടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞ് പുറത്തേക്ക് വന്ന ജാസ്മിന്‍ ഒടുവില്‍ മോണിക്കയുടെ അടുത്തേക്ക് എത്തി. ഇരുവരും ഒന്നിച്ചുള്ള കൂടുതല്‍ ഫോട്ടോസും വീഡിയോസുമൊക്കെയാണ് പുറത്ത് വന്നിരിക്കുന്നത്.

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ സ്വയം ഇറങ്ങി പോയ മത്സരാര്‍ഥിയാണ് ജാസ്മിന്‍. അതുവരെ ശക്തയായി നിന്നെങ്കിലും മാനസിക സംഘര്‍ഷം താങ്ങാന്‍ കഴിയാതെ വന്നതോടെയാണ് താരം ഷോ വിട്ടത്. പുറത്തെത്തിയ ഉടനെ ബിഗ് ബോസ് താരം നിമിഷയാണ് എയര്‍പോര്‍ട്ടില്‍ നിന്നും ജാസ്മിനെ കൂട്ടിയത്. ശേഷം ഇരുവരും ഒരുമിച്ചാണ് കൂടുതല്‍ സമയവും ചിലവഴിച്ചത്. മൂന്നാറിലേക്ക് ട്രിപ്പ് പോവുകയും പുറത്തിറങ്ങിയ മറ്റ് മത്സരാര്‍ഥികളുമായി ഗെറ്റ് ടുഗദര്‍ നടത്തുകയും ചെയ്തു.

കൂടുതല്‍ സമയവും നിമിഷയുടെ കൂടെയായിരുന്നു ജാസമിന്‍. കഴിഞ്ഞ ദിവസം നവീന്‍ അറയ്ക്കലിനൊപ്പം ഡാന്‍സ് കളിക്കുന്ന വീഡിയോയും താരങ്ങള്‍ പുറത്ത് വിട്ടിരുന്നു. ബിഗ് ബോസിനുള്ളില്‍ ഡാന്‍സ് കളിക്കാന്‍ വാശി കാണിച്ച ആളാണ് ജാസ്മിന്‍. നടന്‍ കമല്‍ ഹാസന്‍ അതിഥിയായി എത്തിയ എപ്പിസോഡിലും ഡാന്‍സ് കളിക്കാതെ മാറി നിന്നത് ചര്‍ച്ചയായിരുന്നു. എന്നാല്‍ നവീനൊപ്പം കളിക്കുന്ന വീഡിയോയില്‍ നിന്നെ കൊണ്ട് ഒരീസം ഡാന്‍സ് കളിപ്പിച്ചിരിക്കുമെന്ന് പറഞ്ഞത് നടത്തിയതായി നിമിഷ സൂചിപ്പിച്ചു.

ഇതിനിടയില്‍ ജാസ്മിന്‍ തന്റെ പങ്കാളി മോനിക്കയുമായി കണ്ടുമുട്ടിയ നിമിഷങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ആദ്യം പെറ്റ് ഡോഗ് സിയാലോയുടെ കൂടെയുള്ള വീഡിയാണ് പോസ്റ്റ് ചെയ്തത്. ജാസ്മിനെ കണ്ട ഉടന്‍ സിയാലോ ഓടി വരികയും ചാടി കുതിക്കുകയും ചെയ്യുന്നത് കാണാം. പിന്നാലെ മോണിക്കയുടെ കൂടെ ഡിന്നര്‍ കഴിക്കാന്‍ പോയ ചിത്രങ്ങളാണ് ജാസ്മിന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മോണിക്കയുടെ ചിത്രത്തില്‍ ലവ് ചിഹ്നമൊക്കെ കൊടുത്തിട്ടുണ്ട്.

റോബിന്‍്റെ റിവഞ്ചെന്ന് പറഞ്ഞു വോട്ട് പിടിക്കാന്‍ നില്‍ക്കുന്നു; ദില്‍ഷയും ലക്ഷ്മിപ്രിയയും ആധിപത്യമുള്ളവരെന്ന് ആരാധകര്‍

bigg boss
Advertisment