ബീഹാറില്‍ പതിനൊന്നുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സ്‌കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ

New Update

പട്ന : പതിനൊന്നുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സ്‌കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ. ബീഹാറിന്റെ തലസ്ഥാനമായ പട്നയിലെ ഒരു സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പലിനെയാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ട് വധിശിക്ഷയ്ക്ക് വിധിച്ചത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയ്ക്ക് പതിനഞ്ച് ലക്ഷം രൂപ നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

Advertisment

publive-image

2018 ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പട്നയിലെ മിത്രാമണ്ഡല്‍ കോളനിയിലെ ന്യൂ സെന്‍ട്രല്‍ പബ്ലിക് സ്‌കൂളിലാണ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥിനിയെ തുടര്‍ച്ചയായി പീഡിപ്പിച്ചത്. സ്‌കൂള്‍ കെട്ടിടത്തില്‍ വച്ച്‌ ആറ് മാസത്തിനിടെ ആറ് തവണയാണ് ഇയാള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത്.

സ്‌കൂള്‍ കെട്ടിടത്തില്‍ വച്ച്‌ ആറ് മാസത്തിനിടെ ആറ് തവണയാണ് ഇയാള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പെണ്‍കുട്ടി പറഞ്ഞത്. സാധാരണ കുടുംബത്തില്‍ പെട്ട പെണ്‍കുട്ടിയുടെ പിതാവ് കൂലിപണിക്ക് പോയാണ് കുടുംബം പുലര്‍ത്തിയിരുന്നത്.

പ്രതി ചെയ്ത കുറ്റകൃത്യം പരിഗണിക്കുമ്പോള്‍ എനിക്ക് വധശിക്ഷയേക്കാള്‍ കുറവുള്ള ശിക്ഷയാണ് നല്‍കാന്‍ കഴിയാത്തതെന്ന് വിധി പ്രസ്താവിക്കവേ ജഡ്ജി പറഞ്ഞു. പീഡനകേസ് പൊലീസ് രജിസ്റ്റര്‍ ചെയത ശേഷം കോടതിയുടെ അനുമതിയോടെ പെണ്‍കുട്ടി ഗര്‍ഭച്ഛിദ്രത്തിന് വിധേയയായിരുന്നു.

bihar children case
Advertisment