Advertisment

കുഞ്ഞുങ്ങൾ മരിക്കുകയാണ്.. നിസ്സംഗതയോടെ ഭരണകൂടവും ആരോഗ്യവകുപ്പും

New Update

publive-image

Advertisment

ഇന്നും ഉച്ചവരെ 5 കുഞ്ഞുങ്ങൾ മരിച്ചു. 68 കുഞ്ഞുങ്ങൾ ഇപ്പോൾ ICU വിലും 65 പേർ വാർഡുകളിലും ചികിത്സയിലാണ്.

ബീഹാറിലെ മുസഫർപൂരിലും സമീപജില്ലകളിലും 5 വയസ്സിനു താഴെ പ്രായമുള്ള 2 ൽ ഒരു കുട്ടി വീതം വളർച്ചാമുരടിപ്പ്‌ നേരിടുന്നുണ്ടെന്ന് പല പഠനങ്ങൾ തെളിയിച്ചതാണ്. പോഷകാഹാരക്കുറവും പട്ടിണിയുമാണ് പ്രധാനഘടകങ്ങൾ. ഇതുവരെ മസ്തിഷ്ക്കജ്വരം (Acute encephalitis syndrome (AES))ബാധിച്ചു മരിച്ച കുട്ടികളുടെ എണ്ണം 100 ലധികമാണ്.

publive-image

വിശപ്പടക്കാനായി ലിച്ചി എന്ന പഴം കൂടുതലായി കഴിക്കുന്നതാണ് സ്വതവേ ദുർബലരായ കുട്ടികൾ രോഗബാധിരാകാനും മരിക്കാനും കാരണമെന്ന് പറയപ്പെടുന്നു. എന്നാൽ സർക്കാരും ആരോഗ്യവകുപ്പും ഈ വിഷയത്തിൽ കൂടുതൽ ഗവേഷണം നടത്താനും പ്രതിവിധി കണ്ടെത്താനും വേണ്ടത്ര ശുഷ്ക്കാന്തി കാട്ടുന്നില്ല എന്നതാണ് യാഥാർഥ്യം.

( According to the researchers lack of food (missing dinner) combined with toxins hypoglycin A and methylenecyclopropylglycine (MCPG) present in lychee seeds was the cause of the illness. The delay in taking children to hospital and thus administering and correcting glucose levels was the cause of death.- INDIA TODAY )

publive-image

ലിച്ചിപ്പഴം

എല്ലാവിധ ക്രൈമുകൾക്കും അഴിമതിക്കും പേരുകേട്ട ബീഹാറിൽ ജാതീയമായ വേർതിരിവും ഉച്ചനീചത്വങ്ങളും ഇന്നും അതിന്റെ മൂർദ്ധന്യതയിൽത്തന്നെയാണ്. ഭരണത്തിൽ വരുന്നവരും അധികാരികളും സമ്പന്നരാകുകയും ജനങ്ങൾ കൂടുതൽ ദരിദ്രരാകുകയും ചെയ്യുന്ന പ്രതിഭാസം നമുക്കവിടെ കാണാവുന്നതാണ്.

ഗ്രാമങ്ങൾ ഇനിയും വികാസം പ്രാപിച്ചിട്ടില്ല,റോഡുകളും, സ്‌കൂളും, ആശുപത്രിയും, വൈദ്യുതിയുമൊക്കെ പരിതാപകരമായ അവസ്ഥയിലാണ്. പൊതുവിതരണ സമ്പ്രദായം ഒട്ടും സുതാര്യമല്ല. ദരിദ്രരുടെ കൈകളിൽ അവ എത്തപ്പെടുന്നുണ്ടോ എന്ന് ആരും അന്വേഷിക്കുന്നുമില്ല.

kanappurangal
Advertisment