Advertisment

പൗരത്വ ഭേദഗതി ബില്‍ രാഷ്ട്രപതി അംഗീകരിച്ചു, നിയമം പ്രാബല്യത്തില്‍

New Update

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ രാഷ്ട്രപതി അംഗീകരിച്ചു. ഗസറ്റില്‍ ഇതുസംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ നിയമം പ്രാബല്യത്തില്‍ വന്നു. ഇന്നലെ രാത്രി വൈകിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലില്‍ ഒപ്പുവച്ചത്.

Advertisment

publive-image

ബില്ലിനെതിരേ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയത്. കഴിഞ്ഞദിവസങ്ങളില്‍ ലോക്സഭയിലും രാജ്യസഭയിലും ബില്‍ പാസായിരുന്നു.

2014 ഡിസംബര്‍ 31-നുമുമ്പ് പാകിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ അയല്‍രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന, ക്രിസ്ത്യന്‍ മതക്കാര്‍ക്ക് പുതിയ നിയമപ്രകാരം ഇന്ത്യന്‍പൗരത്വം ലഭിക്കും. പൗരത്വ ഭേദഗതി ബില്ലിനെതിരേയുള്ള പ്രതിഷേധം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായിരിക്കുകയാണ്.

ആസാമിലെ ഗുവാഹതിയില്‍ പോലീസ് വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ആസാമിലെ പത്തുജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. പ്രതിഷേധത്തെ തുടര്‍ന്ന് ആസാം, ത്രിപുര സംസ്ഥാനങ്ങളിലേക്കുള്ള ട്രയിന്‍,വിമാന സര്‍വീസുകളും റദ്ദാക്കിയിരിക്കുകയാണ്.

bill citizen president
Advertisment