Advertisment

പൗരത്വ ദേദഗതി ബില്ലിനെ പിന്തുണച്ച് ശിവസേന, 'പുലിവാല് പിടിച്ച്്' കോണ്‍ഗ്രസ് ആപ്പിലായി

New Update

മുംബൈ: മഹാരാഷ്ട്ര ഭരണത്തില്‍നിന്ന് ബി.ജെ.പിയെ താഴെയിറക്കാന്‍ ശിവസേനയെ പിന്തുണച്ച കോണ്‍ഗ്രസിന് പൗരത്വ ദേദഗതി ബില്ലിനെ പിന്തുണച്ച സേനയുടെ നിലപാട് ഊരാക്കുടുക്കാകുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ചപ്പോള്‍ പല്ലും നഖവും ഉപയോഗിച്ച് കോണ്‍ഗ്രസിനൊപ്പം സഖ്യകക്ഷികളായ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ എതിര്‍ത്തപ്പോള്‍ ശിവസേന ബി.ജെ.പി പക്ഷത്ത് അണിനിരന്നത് മഹാ വികാസ് അഘാഡിക്കേറ്റ കനത്ത പ്രഹരമായി.

Advertisment

publive-image

രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയാണു ബില്ലിനെ പിന്തുണയ്ക്കുന്നതെന്ന് നിലപാടാണ് ശിവസേന സ്വീകരിച്ചത്. പൊതുമിനിമം പരിപാടി മഹാരാഷ്ട്രയില്‍ മാത്രം ഒതുങ്ങുന്നതാണെന്ന സേന എം.പി അരവിന്ദ് സാവന്തിന്റെ പ്രസ്താവന കോണ്‍ഗ്രസിനും എന്‍സിപിക്കുമുള്ള ശക്തമായ താക്കീതാണെന്നു വിലയിരുത്തപ്പെടുന്നു. ഇസ്ലാം അഭയാര്‍ഥികള്‍ക്കു തിരിച്ചടിയാണ് പൗരത്വ ഭേദഗതി ബില്‍ എന്ന് കോണ്‍ഗ്രസ് ശക്തമായ പ്രചാരണം നടത്തുമ്പോള്‍ താന്‍ ഹിന്ദുത്വ ആശയങ്ങള്‍ക്കൊപ്പമാണെന്ന ശക്തമായ സന്ദേശം നല്‍കുകയായിരുന്നു മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.

എന്നാല്‍ പൗരത്വഭേദഗതി ബില്‍ രാജ്യത്തിന്റെ അടിത്തറ തകര്‍ക്കുമെന്നും ഇന്ത്യന്‍ ഭരണഘടനയ്ക്ക് എതിരായ ആക്രമണം ആണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ഈ ആക്രമണത്തെ ആര് പിന്തുണച്ചാലും അത് രാഷ്ട്രത്തിന്റെ അടിത്തറ തകര്‍ക്കാനുള്ള ശ്രമമാണെന്നും ശിവസേനയെ പരോക്ഷമായി വിമര്‍ശിച്ച് രാഹുല്‍ വ്യക്തമാക്കി. ഒരു പാര്‍ട്ടിക്ക് മൃഗീയ ഭൂരിപക്ഷം നല്‍കിയതിനു നല്‍കേണ്ടിവന്ന വിലയാണ് പൗരത്വ ഭേദഗതി പോലുള്ള ജനവിരുദ്ധ നിയമങ്ങളെന്നായിരുന്നു വിവാദമായ പൗരത്വ ഭേദഗതി ബില്‍ ലോക്സഭയില്‍ പാസായതിനു പിന്നാലെ കോണ്‍ഗ്രസിന്റെ പ്രതികരണം.

citizen bill shivsena
Advertisment