Advertisment

പൗരത്വ ഭേദഗതി ബില്‍: സാഹചര്യം വിലയിരുത്തുകയാണെന്ന് യു.എന്‍.

New Update

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിന്റെ സാഹചര്യം വിലയിരുത്തുകയാണെന്ന് യു.എന്‍. നിയമത്തിന്റെ അനന്തരഫലങ്ങള്‍ ഗൗരവമായി നിരീക്ഷിച്ചുവരികയാണ്.

Advertisment

publive-image

ഇതുമായി ബന്ധപ്പെട്ട മനുഷ്യാവകാശ പ്രശ്നങ്ങളേക്കുറിച്ചു ബന്ധപ്പെട്ടവര്‍ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ ഡെപ്യൂട്ടി വക്താവ് ഫറാ ഹഖ് വ്യക്തമാക്കി. മനുഷ്യാവകാശ തത്വങ്ങളും പരിശോധിക്കും.

പാര്‍ലമെന്റന്റെ ഇരുസഭകളും പാസാക്കിയ ബില്‍ ഇന്നലെ രാത്രിയാണ് രാഷ്ടപതി അംഗീകരിച്ചത്. അതേസമയം, ആസാമിലും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രതിഷേധം കനക്കുകയാണ്. ബംഗ്ലാദേശ് അടക്കമുള്ള അയല്‍ രാജ്യങ്ങള്‍ ആശങ്കയറിയിച്ച സാഹചര്യത്തില്‍ കൂടിയാണ് ഐക്യരാഷ്ട്ര സഭയുടെ പ്രതികരണം.

bill un
Advertisment