തിരുവനന്തപുരം: ഗോത്ര വനിതയും എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുമായ ദ്രൗപതി മുര്‍മുവിനെ ആക്ഷേപിച്ച് സിപിഎം ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി.ഗോത്ര വനിതയെ അധികാരത്തില്‍ എത്തിക്കുന്നത് സംഘപരിവാര്‍ ആയതിനാല്‍ അംഗീകരിക്കാന്‍ കഴിക്കാന്‍ കഴിയില്ല.
ദ്രൗപതി മുര്‍മുവിനെ വളര്‍ത്തിയെടുത്തത് സംഘപരിവാറാണ്. വര്‍ഷങ്ങളായി അവര്‍ ബിജെപിയുടെ കൂടെ പ്രവര്‍ത്തിക്കുന്നു. മന്ത്രി, ഗവര്‍ണര്‍ അടക്കമുള്ള സ്ഥാനങ്ങള്‍ സംഘവരിവാര്‍ അവര്‍ക്ക് നല്‍കിയിട്ടുണ്ട്. ദ്രൗപതി മുര്‍മു സംഘപരിവാറിന് വേണ്ടി നില്‍ക്കുന്ന ആളാണെന്ന് ബിന്ദു അമ്മിണി പറഞ്ഞു.
ഗോത്ര വനിതയെ ഇന്ത്യന്‍ രാഷ്ട്രപതിയാക്കി മാറ്റിയാല്‍ ആ സമൂഹത്തിന് ഒരു നേട്ടവും ഉണ്ടാകില്ല. അതിനാല്‍ തന്നെ ദ്രൗപതി മുര്‍മുവിന്റെ നേട്ടം ആദിവാസി പ്രാതിനിധ്യമായി കണക്കാക്കാന്‍ കഴിയില്ല. മുസ്ലീം, ആദിവാസി, ഗോത്ര വിഭാഗങ്ങളില്‍ നിന്നും ചിലരെ സംഘപരിവാര്‍ വളര്‍ത്തികൊണ്ടു വരുന്നുണ്ട്. ഇവരെയൊന്നും അംഗീകരിക്കാന്‍ കഴിയില്ല. സംഘപരിവാര്‍ രാഷ്ട്രീയം പ്രതിഷ്ഠിക്കുന്നതിന്റെ ഭാഗമാണ് ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചതെന്നും ബിന്ദു അമ്മിണി ആരോപിക്കുന്നു.