Advertisment

ചകരിയും ചിരട്ടയും കര്‍പ്പൂരവും ഇട്ട് തീ പിടിപ്പിച്ച് അതിനു മുകളില്‍ ശര്‍ക്കര നിരച്ച കൊപ്ര കെട്ടിത്തൂക്കി ചുട്ടു നോക്കൂ; അതീവ രുചികരം

author-image
ഫിലിം ഡസ്ക്
Updated On
New Update

വെറൈറ്റി ഐറ്റവുമായി എത്തിയിരിക്കുകയാണ് നടൻ ബിനീഷ് ബാസ്റ്റിൻ. കൊപ്രയും ശർക്കരയും കൊണ്ട് വളരെ സിംപിളായി ഉണ്ടാക്കാവുന്ന വിഭവമാണിത്.

Advertisment

publive-image

കൊപ്രയിൽ ശർക്കര നിറച്ച് ചുട്ടെടുക്കുകയാണ് ബിനീഷ്. ഫേയ്സ്ബുക്കിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് താരം നാടൻ രുചി പരിചയപ്പെടുത്തിയത്. ഇതിനായി ആദ്യം ഉണങ്ങിയ തേങ്ങ പൊതിച്ച് ചിരട്ട മാറ്റിയെടുക്കണം.

തുടർന്ന് കൊപ്രയുടെ മുകൾ ഭാ​ഗം മുറിച്ചുമാറ്റി ഉരലിൽ പൊടിച്ചെടുത്ത ശർക്കര അതിൽ നിറയ്ക്കണം. ബൈൻഡിങ് വയർ മുറുക്കി നീട്ടി ചുറ്റി എടുക്കണം. ഇത് തീയിൽ ചുട്ട് എടുക്കണം.

ചകരിയും ചിരട്ടയും കർപ്പൂരവും ഇട്ട് തീ പിടിപ്പിച്ച് അതിന് മുകളിൽ ഈ ശർക്കര നിറച്ച കൊപ്ര കെട്ടി തൂക്കി ചുട്ട് എടുക്കാം. മണ്ണെണ്ണ ഒഴിച്ച് തീപിടിപ്പിക്കരുതെന്നും താരം പറയുന്നുണ്ട്. വാട്ടി എടുത്ത വാഴയിലയിൽവെച്ച് ചുട്ടെടുത്ത കൊപ്ര മുറിച്ച് ശർക്കരയും ചേർത്ത് കഴിക്കണം. പറഞ്ഞറിയിക്കാൻ പറ്റാത്ത രുചിയാണ് എന്നാണ് ബിനീഷ് പറയുന്നത്.

bineesh bastin
Advertisment