ഡിഎന്‍എ ടെസ്റ്റ് ഫലം പുറത്തുവരും മുമ്പേ ബിഹാറി യുവതിയിലുള്ള കുട്ടി തന്റേതെന്ന് സമ്മതിച്ച് ബിനോയി കോടിയേരി ! സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മൂത്തമകന്‍ കുട്ടി തന്റെയെന്ന് സമ്മതിച്ചത് ബോംബെ ഹൈക്കോടതിയില്‍. തങ്ങളുടെ കുട്ടി വളര്‍ന്നുവരുകയാണെന്നും അവന്റെ ഭാവിയെ ഓര്‍ത്ത് കേസ് ഒത്തുതീര്‍ക്കാന്‍ അനുവദിക്കണമെന്നും ബിനോയ് കോടിയേരിയും യുവതിയും ! കോടിയേരി ബാലകൃഷ്ണന്‍ കേരളത്തിലെ ജനങ്ങളോട് പറഞ്ഞത് മുഴുവന്‍ കള്ളമെന്ന് തെളിയിച്ച് ബിനോയിയുടെ സത്യവാങ് മൂലം. സിപിഎമ്മിനെ പ്രതിരോധത്തിലാക്കി പുതിയ വിവാദം

New Update

publive-image

തിരുവനന്തപുരം: ബിഹാര്‍ സ്വദേശിനിയുടെ കുട്ടിയുടെ പിതാവ് താനെന്ന് സമ്മതിച്ച് ബിനോയ് കോടിയേരി. നേരത്തെ ഡിഎന്‍എ ടെസ്റ്റ് അടക്കം നടത്തിയ കേസിലാണ് ബിനോയി ഇക്കാര്യം സമ്മതിച്ചത്. ബിനോയ് കോടിയേരിക്കെതിരേ ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡനക്കേസ് ഒത്തുതീര്‍ക്കാനായി ഇരുവരും ചേര്‍ന്ന് ഹൈക്കോടിയെ സമീപിച്ചപ്പോഴാണ് ബിനോയി ഇക്കാര്യം സമ്മതിച്ചത്.

Advertisment

എന്നാല്‍ കേസ് ഒത്തുതീര്‍പ്പിലാക്കാനുള്ള ഇരുവരുടെയും ശ്രമം ഹൈക്കോടി അംഗീകരിച്ചില്ല. ഇരുവരും കോടതിയില്‍ കേസ് ഒത്തുതീര്‍പ്പിലെത്തിയെന്നു കാണിച്ച് നല്‍കിയ അപേക്ഷ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

കോടതിയില്‍ സമര്‍പ്പിച്ച ഒത്തുതീര്‍പ്പു കരാറില്‍ (കണ്‍സെന്റ് ടേംസ്) തങ്ങളുടെ കുട്ടി വളര്‍ന്നുവരുകയാണെന്നും അവന്റെ ഭാവിയെ ഓര്‍ത്താണ് കേസ് ഒത്തുതീര്‍ക്കാന്‍ തീരുമാനിച്ചതെന്നും ബിനോയ് കോടിയേരിയും യുവതിയും ഒപ്പിട്ടു നല്‍കിയിരുന്നു. ഈ വസ്തുതകള്‍ പരിഗണിച്ച് ഹൈക്കോടതിയിലെ നിലവിലുള്ള കേസ് റദ്ദാക്കണമെന്നായിരുന്നു ഇരുവരുടെയും ആവശ്യം.

എന്നാല്‍ ഇത് ക്രിമിനല്‍ക്കേസാണെന്നും ഒത്തുതീര്‍ക്കാന്‍ കഴിയില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എന്‍ ആര്‍ ഭോര്‍ക്കര്‍ എന്നിവര്‍ പറഞ്ഞു. ബലാത്സംഗം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ക്കുറ്റങ്ങള്‍ കുറ്റപത്രത്തിലുണ്ട്.

ഇവര്‍ സമര്‍പ്പിച്ച രേഖയില്‍ കുട്ടി തങ്ങളുടേതാണെന്ന് ബിനോയ് അംഗീകരിച്ചതിനാല്‍ ഇരുവരും വീണ്ടും വിവാഹിതരായോ എന്നും കോടതി ചോദിച്ചു. വിവാഹം ചെയ്തിട്ടില്ലെന്ന് ബിനോയിയുടെ അഭിഭാഷകനും വിവാഹം ചെയ്തിട്ടുണ്ടെന്ന് യുവതിയുടെ അഭിഭാഷകനും കോടതിമുമ്പാകെ പറഞ്ഞതോടെ കോടതി വീണ്ടും വിശദീകരണം തേടി.

പിന്നീട് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഇവര്‍ വിവാഹിതരാണെന്നാണ് ഹൈക്കോടതിയില്‍ പറഞ്ഞത്. വിവാഹിതരാണോ എന്ന കാര്യത്തിലെ തര്‍ക്കം പരിഹരിച്ചശേഷം കേസ് തീര്‍ക്കണമോ എന്നകാര്യം പരിഗണിക്കാമെന്നും ഇപ്പോള്‍ കേസ് റദ്ദാക്കാനാവില്ലെന്നും ജസ്റ്റിസ് നിതിന്‍ ജാംദാര്‍ വ്യക്തമാക്കി.

നേരത്തെ ബിഹാര്‍ സ്വദേശിനിയായ യുവതി 2019 ജൂണ്‍ 13നാണ് ബിനോയി കോടിയേരിക്കെതിരെ പീഡന പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി ബിനോയ് കോടിയേരി വര്‍ഷങ്ങളോളം പീഡിപ്പിച്ചന്നായിരുന്നു പരാതി. തന്റെ എട്ട് വയസ്സുള്ള കുട്ടിയുടെ അച്ഛന്‍ ബിനോയ് കോടിയേരിയാണെന്നും ഇവര്‍ ആരോപിച്ചിരുന്നു.

പിന്നാലെ ഡിഎന്‍എ പരിശോധനയും നടത്തി. ഇതിന്റെ ഫലം വന്നിരുന്നെങ്കിലും പുറത്തുവിട്ടിരുന്നില്ല. കേസില്‍ അട്ടിമറി സാധ്യതകളുണ്ടെന്ന് ആരോപിച്ച് യുവതി വീണ്ടും ബോംബെ ഹൈക്കോടതിയിലും പോയിരുന്നു. അന്നൊക്കെ യുവതിയുടെ കേസ് കള്ളക്കേസായിരുന്നെന്നാണ് ബിനോയി കോടതിയില്‍ വാദിച്ചത്.

കേസില്‍ ബിനോയി കോടിയേരിയുടെ സത്യവാങ് മൂലം കേരളത്തില്‍ രാഷ്ട്രീയ വിവാദമാകുമെന്നും ഉറപ്പാണ്. സിപിഎം സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന്‍ അന്ന് ബിനോയിക്കെതിരെയുള്ള ആരോപണം വ്യാജമാണെന്ന നിലപാടാണെന്നായിരുന്നു സ്വീകരിച്ചത്.

യുവതിക്കെതിരെ കടുത്ത വിമര്‍ശനവും നടത്തിയിരുന്നു. ഇപ്പോള്‍ ബിനോയി തന്നെ കുട്ടി തന്റേതാണെന്ന് കോടതിയില്‍ പറഞ്ഞതോടെ അന്ന് കോടിയേരി ബാലകൃഷ്ണനും കുടുംബവും പറഞ്ഞതെല്ലാം കള്ളമാണെന്ന് തെളിയുകയാണ്.

Advertisment