Advertisment

രാജ്യം രണ്ടാം വിഭജനത്തിലേക്ക് നീങ്ങുകയാണെന്ന് ബി.ജെ.പി നേതാവ്

New Update

ന്യൂഡല്‍ഹി: രാജ്യം രണ്ടാം വിഭജനത്തിലേക്ക് നീങ്ങുകയാണെന്ന് സുഭാഷ് ചന്ദ്രബോസിന്റെ കൊച്ചുമകനും പശ്ചിമ ബംഗാള്‍ ബി.ജെ.പി വൈസ് പ്രസിഡന്റുമായ ചന്ദ്രകുമാര്‍ ബോസ്. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ എടുത്ത് പറയാതെയായിരുന്നു ചന്ദ്രകുമാര്‍ ബോസിന്റെ പ്രതികരണം.

Advertisment

publive-image

ഇന്ത്യന്‍ സമുദായങ്ങള്‍ക്കിടയില്‍ ഐക്യമില്ല. രാജ്യം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്നും ചന്ദ്രകുമാര്‍ ബോസ് പറഞ്ഞു. സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ വ്യാഴാഴ്ചയായിരുന്നു ചന്ദ്രകുമാര്‍ ബോസിന്റെ പ്രതികരണം. തന്റെ മുത്തച്ഛനെപ്പോലുള്ളവര്‍ക്കേ രാജ്യത്തെ രക്ഷിക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

നേതാജിയെ മുന്നില്‍ നിര്‍ത്തി പ്രവര്‍ത്തിച്ചില്ലെങ്കില്‍ രാജ്യം ഭിന്നിപ്പിക്കപ്പെടും. രാജ്യം വിഭജനത്തിലേക്ക് നീങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കാന്‍ ആഗ്രഹിക്കുന്ന സന്ദേശമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിയില്‍ മുസ്ലിങ്ങളെ ഉള്‍പ്പെടുത്തണമെന്ന് ചന്ദ്രകുമാര്‍ ബോസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടി നേതൃത്വം ഇക്കാര്യം മുഖവിലയ്‌ക്കെടുത്തിരുന്നില്ല.

bjp president west bengal
Advertisment