New Update
ലക്നൌ: ഉത്തർപ്രദേശ് ബിജെപിയിൽ നിന്ന് നിരവധി പേരാണ് കൊഴിഞ്ഞുപോയത്. മന്ത്രിസഭയിൽ നിന്ന് രാജി വച്ച സ്വാമി പ്രസാദ് മൗര്യ പാർട്ടിക്ക് വലിയ തലവേദനയായിരിക്കുകയാണ്.
Advertisment
ആര്‍എസ്എസ് മൂര്‍ഖനെപോലെയും ബിജെപി വിഷം കൂടിയ പാമ്പിനെ പോലെയുമാണെന്നായിരുന്നു രാജി വച്ചതിന് ശേഷമുള്ള മൗര്യയുടെ പ്രസ്താവന. എന്നാൽ താൻ കീരിയെപ്പോലെയാണെന്നും ബിജെപിയെ യുപിയിൽ നിന്ന് തുടച്ചുനീക്കുമെന്നും മൗര്യ പറഞ്ഞു.
യുപിയിൽ ബിജെപിയെ തുടച്ചുനീക്കും വരെ ഞാൻ കീരിയെ പോലെ പോരാടുമെന്നാണ് മൗര്യ ട്വിറ്ററിൽ കുറിച്ചത്. ഇതിന് പിന്നാലെ ബിജെപിയിൽ നിന്ന് വീണ്ടും നിരവധി പേർ രാജി വച്ചു. യുപി മന്ത്രിയഭയിൽ നിന്ന് കൂടുതൽ രാജികൾ ഉണ്ടാകുമെന്ന് മൗര്യ പറഞ്ഞിരുന്നു. എട്ട് പേർ ഇതുവരെ യുപി സർക്കാരിൽ നിന്ന് രാജി വച്ചു.