Advertisment

ആരാണ് കറുത്തവനും വെളുത്തവനും ?

author-image
സത്യം ഡെസ്ക്
Updated On
New Update

സംഭവം നടക്കുന്നത് വിശ്വവിഖ്യാതമായ ഒരു വികസിത രാജ്യത്തിൻറെ തലസ്ഥാന നഗരിയിലാണ് . കൂടുതൽ കാര്യങ്ങളിലേക്കോ ലോക വ്യാപകമായ അസഹിഷ്ണുതയിലേക്കോ കടക്കാതെ എന്തിന്റെ പേരിലാണെങ്കിലും ആ കറുത്തവനെ കൊന്നതിന്റെ മാനുഷിക കാഴ്ചപ്പാടിലേക്ക് മാത്രം നമ്മുക്ക് കണ്ണോടിക്കാം .

Advertisment

നമ്മളെല്ലാം ഇന്നും പിന്തുടരുന്നത് വിജയിച്ചവരെയും സമ്പന്നതയും ആണെന്നുള്ള വസ്തുത പകൽ പോലെ സത്യമാണ് .

publive-image

'ലക്ഷ്യമാണ് പ്രധാനം മാർഗ്ഗമല്ല' എന്ന തത്വം ഉയർത്തിപിടിക്കുന്ന ചിലരും 'യതോ ധർമ്മ സ്തതോ ജയഃ ' എന്ന തത്വം ഉയർത്തിപിടിക്കുന്ന ചിലരും ഈ ലോകത്തിൽ സത്യത്തിൽ യുദ്ധമുഖത്താണ് ജീവിച്ചുകൊണ്ടിരിക്കുന്നത് .

ത്യാഗ മനോഭാവം നഷ്ടപെട്ട ഒരു ജനത ലോകത്ത് വളർന്നുകൊണ്ടിരിക്കുന്നു . എല്ലാം കയ്യടക്കി വയ്ക്കാനുള്ള ആവേശം കൂടുന്നു . മനുഷ്യ വിയർപ്പിന്റെ മണം അലര്ജിയായി തുടങ്ങിയിരിക്കുന്നു . ഡിജിറ്റൽ ലോകം തരുന്ന മായാലോകത്തിലെ കടപ്പാടില്ലാത്ത സ്നേഹത്തെ പ്രണയിച്ചും പരിണയിച്ചും നമ്മൾ അതിൽ അഭിരമിച്ച് കൊണ്ടിരിക്കുകയാണ് . ആരെയാണ് കുറ്റപ്പെടുത്തുക ?.

പലരും പ്രാകൃതരായ് ജീവിച്ചാൽ മതിയായിരുന്നു എന്ന് ഇപ്പോൾ വിചാരിക്കുന്നുണ്ടാവും . ലോകം മാറിയെന്ന് നമ്മൾ പലരും പറയുമ്പോളും സത്യത്തിൽ മനുഷ്യരല്ലാത്ത മറ്റുള്ള ജീവജാലങ്ങൾക്കൊന്നും കാര്യമായ മാറ്റമൊന്നുമില്ലെന്ന് മനസ്സിലാക്കാൻ കഴിയും . ആരോ നമ്മളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട് . നമ്മളെ അഭ്യസിപ്പിച്ച വിദ്യ എവിടെയോ പാളിയിട്ടുണ്ട് .

ഇനി അവർണ്ണൻ , ആരാണെന്നതിലേക്ക് കടക്കാം . കറുത്തവനോ , ഒന്നുമില്ലാത്തവനോ , ജാതി സമ്പ്രദായം നിലനിൽക്കുന്നിടങ്ങളിൽ താഴ്ന്ന ജാതിയിൽ പെട്ടവനോ കാലാകാലങ്ങളായി അവർണ്ണനായി ചിത്രീകരിച്ചിരുന്ന വാർത്തകളിൽ നിന്നും വായിച്ചെടുക്കാം .

സവർണ്ണൻ ആരാണെന്നതിലേക്ക് കടക്കുമ്പോൾ , എല്ലാ തരത്തിലും സമ്പന്നനും , അധികാരമുള്ളവനും , ജാതിയിൽ ഉയർന്ന ജാതിയിൽ പെട്ടവനും കൂടാതെ വെളുത്തവനും ഈ വിഭാഗത്തിൽ പെടുന്നതായിട്ട് നമ്മുക്ക് കണക്കാക്കാം .

ഇനി ലോകത്തിൽ ഇപ്പോഴും ഈ വിഭാഗീയത ഉണ്ടോ എന്നുള്ള ചിന്തയിലേക്ക് കടക്കാം .

പല പുരോഗമന ചിന്തകരും , പലർക്കും ഓശാനപെടുന്നവരും പലതിനും വേണ്ടി ഇത്തരം വിഭാഗീയത ഇല്ല എന്ന് പറയുമ്പോഴും സത്യസന്ധമായി ഇത്തരം വിഭാഗീയത ലോകത്ത് ഉണ്ടെന്നതിന് ഉത്തമോദാഹരണമാണ് വിശ്വവിഖ്യാതമായ പട്ടണത്തിൽ നടന്ന കറുത്തവന്റെ മരണം .

കാരണം എന്തോ ആയിക്കൊള്ളട്ടെ , ലോകത്ത് ഈ വിഭാഗീയത ഉണ്ടായികൊണ്ടേയിരിക്കും . ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം പലരും വായിച്ചെടുക്കുന്നത് മനുഷ്യന്റെ വർണ്ണങ്ങളിൽ നിന്നാണെന്ന് മനസ്സിലാക്കപ്പെടേണ്ട വസ്തുതയാണ് .ഇത്തരം വർണ്ണങ്ങളുടെ അടിസ്ഥാനത്തിൽ വിഭാഗീയത ഉണ്ടായിരുന്നു എന്ന് പറഞ്ഞ് അടച്ചാക്ഷേപിച്ച് അവിടുള്ള എല്ലാത്തിനെയും തട്ടിയുടച്ച് നാമാവശേഷമാക്കിയ മറ്റൊരു തലമുറ കാണിച്ചു കൂട്ടുന്നത് കാണുമ്പോൾ ഓർക്കുക സത്യങ്ങളെ ഇല്ലായ്മ ചെയ്യാൻ കഴിയുന്നതല്ല . ചിലർ നമ്മുടെ കുറവുകൾ തുറന്നു പറയും മറ്റുള്ളവർ ആ കുറവുകളെ ഇല്ലെന്ന് പറഞ്ഞ് മറ്റുള്ളവന്റെ മുന്നിൽ അഭിനയിക്കും .

ഒരു ചാൺ വയറിന്റെ വിശപ്പകറ്റാൻ വാഴക്കുല മോഷ്ടിച്ചവനെ ആവർണ്ണനായതിന്റെ പേരിൽ ഇല്ലായ്മചെയ്ത സവർണ്ണ സിംഹാസന തമ്പുരാക്കന്മാർ മോഷ്ടിച്ചതിന്റെ കണക്ക് ചോദിയ്ക്കാൻ ചെന്നവരുടെ കഥ എന്തായിരുന്നു എന്ന് ചരിത്രങ്ങളിൽ നിന്ന് വായിച്ചെടുത്താൽ മനസിലാക്കാം ....

മേല്പറഞ്ഞതിൽ നിന്നെല്ലാം മനസ്സിലാക്കേണ്ടത് വിഭാഗയീത ഉണ്ടായികൊണ്ടേയിരിക്കും ഒന്നല്ലെങ്കിൽ മറ്റൊന്നിൽ . എല്ലാത്തിനും ഒരു കാരണവുമുണ്ടാകും . തിരിച്ചറിവുകളാണ് അറിവുകളെക്കാൾ മെച്ചമെന്നറിയാത്ത വിദ്യാഭ്യാസം കൊടികുത്തി വാഴുന്ന ഈ കാലം മറാത്തിടത്തോളം കാലം വിഭാഗീയതകൾ ഉടലെടുത്തുകൊണ്ടേയിരിക്കും . ഈ ലോകത്ത് സവർണ്ണനും അവർണ്ണനും തമ്മിലുള്ള അന്തരം കൂടിക്കൊണ്ടേയിരിക്കും .

BLACK MEN
Advertisment