Advertisment

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യനിലയില്‍ വന്‍പുരോഗതി, തനിയെ എഴുന്നേറ്റ് നടക്കാന്‍ തുടങ്ങിയതായി വക്താവ്, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യു.കെയില്‍ ലോക്ക്ഡൗണ്‍ നീട്ടും

New Update

publive-image

Advertisment

ലണ്ടന്‍: കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യനിലയില്‍ വന്‍പുരോഗതിയെന്ന് റിപ്പോര്‍ട്ടുകള്‍. ബോറിസ് ജോണ്‍സണ്‍ ഇപ്പോള്‍ എഴുന്നേറ്റ് നടക്കുമെന്നും മെഡിക്കല്‍ ടീമിനോട് സംസാരിച്ചതായും ഡൗണിംഗ് സ്ട്രീറ്റിലെ വക്താവ് പറഞ്ഞു. കൊവിഡ് ബാധിച്ചവരെക്കുറിച്ചാണ് ബോറിസ് ജോണ്‍സണ്‍ എപ്പോഴും ചിന്തിക്കുന്നതെന്നും വക്താവ് വ്യക്തമാക്കി. ആരോഗ്യനില മെച്ചപ്പെട്ടതിനാല്‍ ബോറിസ് ജോണ്‍സണെ ഐ.സി.യുവില്‍ നിന്ന് നേരത്തെ മാറ്റിയിരുന്നു.

ബ്രിട്ടണില്‍ മരണം ഒമ്പതിനായിരത്തോട് അടുക്കുന്നു; ലോക്ക്ഡൗണ്‍ നീട്ടാന്‍ സാധ്യത

ബ്രിട്ടണില്‍ കൊവിഡ് ബാധിതരുടെ എണ്ണം 74000ത്തോട് അടുക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നീട്ടാന്‍ സാധ്യത. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം ഉറപ്പുവരുത്തുന്നത് തുടരേണ്ടതുണ്ടെന്ന് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് ജെയിംസ് സ്ലാക്ക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിയന്ത്രണങ്ങള്‍ എത്രത്തോളം കടുപ്പിക്കണമെന്നതിനെക്കുറിച്ച് അടുത്തയാഴ്ച തീരുമാനമെടുക്കുമെന്നാണ് സൂചന.

അതേസമയം, ബ്രിട്ടണില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 73758 ആയി ഉയര്‍ന്നു. 8958 പേരാണ് മരിച്ചത്. 980 പേര്‍ പുതിയതായി മരിച്ചു. കൂത്താട്ടുകുളം കിഴകൊമ്പ് സ്വദേശി എം.എം. സിബി(49)യും ഇന്ന് മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

uk covid lockdown boris johnson
Advertisment