ബോറിസ് ജോണ്‍സന്റെ ആരോഗ്യനിലയില്‍ പുരോഗതി; കട്ടിലില്‍ എഴുന്നേറ്റിരിക്കുമെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ധനമന്ത്രി

രാജു ജോര്‍ജ്
Wednesday, April 8, 2020

ലണ്ടന്‍: കൊവിഡ് 19 ബാധിച്ച് അതീവഗുരുതരാവസ്ഥയില്‍ ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ധനകാര്യമന്ത്രി റിഷി സുനാക് പറഞ്ഞു. ബോറിസ് ജോണ്‍സണ്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഇപ്പോള്‍ കട്ടിലില്‍ എഴുന്നേറ്റിരിക്കാറായെന്നും റിഷി സുനാക് പറഞ്ഞു.

അതേസമയം, യു.കെയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 60733 ആയി വര്‍ധിച്ചു. 24 മണിക്കൂറിനിടയില്‍ 938 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 7097 ആയി.

×