New Update
സാവോ പോളോ: ബ്രസീലിലെ സാവോ പോളോയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 41 പേര് മരിച്ചു. ബുധനാഴ്ച സാവോ പോളോയിലെ ടാഗുവായിലാണ് അപകടമുണ്ടായത്.
Advertisment
ഒരു ടെക്സ്റ്റൈല്‍ കമ്പനിയിലെ ജീവനക്കാര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്. 53 ജീവനക്കാര്‍ ബസിലുണ്ടായിരുന്നു.സംഭവസ്ഥലത്തുവച്ച് 37 പേര് മരിച്ചതായി പോലീസ് അറിയിച്ചു. നാല് പേര് ആശുപത്രിയിലാണ് മരിച്ചത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് പോലീസ് നല്കുന്ന വിവരം.