Advertisment

ബ്രെഡ് കൊണ്ട് തയാറാക്കാവുന്ന ചില നാലുമണി പലഹാരങ്ങള്‍

author-image
admin
New Update

വീടുകളിൽ ഏറ്റവും ചിലവുള്ളതും വാങ്ങിച്ചു വച്ചാൽ ഏറ്റവും എളുപ്പത്തിൽ കേടാകുന്നതുമായ

ഭക്ഷണസാധനമാണു ബ്രെഡ്. പായ്‌ക്ക് ചെയ്‌ത ഡേറ്റ് നോക്കി വേണം കടയിൽനിന്നു ബ്രെഡ് വാങ്ങാൻ.പായ്‌ക്ക് ചെയ്‌തു മൂന്നു ദിവസത്തിനകം ബ്രെഡ് കഴിച്ചുതീർക്കണം.

Advertisment

publive-image

ബ്രെഡ് കൊണ്ട് തയാറാക്കാവുന്ന ചില വ്യത്യസ്ത രുചികൾ

∙ അരക്കപ്പ് ക്രീംപീസ് തണുപ്പു മാറ്റിയതും നാലു ചെറിയ സ്പൂൺ പഞ്ചസാരയും ചേർത്തു നന്നായി

യോജിപ്പിക്കുക. അരികു മുറിച്ച ബ്രെഡ് സ്ലൈസ് ഒന്നു പരത്തി അതിൽ ക്രീംപീസ് മിശ്രിതം നിരത്തി,ചോക്ലൈറ്റ് ചിപ്സോ ജീരകമിഠായിയോ സ്പ്രിങ്കിൾസോ വിതറി അമർത്തി ചുരുട്ടിയെടുക്കുക ബ്രെഡ്റോളപ്പ് റെഡി.

∙ ഒരു സ്ലൈഡ് ബ്രെഡ് ടോസ്റ്റ് ചെയ്ത്. അതിൽ അൽപം റിക്കോട്ടാ ചീസ് നിരത്തുക. അതിനു മുകളിൽ ആറു സ്ട്രോബെറി സ്ലൈസ് ചെയ്തതു നിരത്തി അൽപം തേനും തൂവുക, ഫ്രൂട്ടി ഹണി ചീസി ടോസ്റ്റ് തയാർ.

∙ അരകപ്പ് പഞ്ചസാര പാനിയാക്കി അൽപം ഏലയ്ക്ക പൊടിച്ചതു ചേർത്തു വയ്ക്കണം. എട്ടു സ്ലൈസ് ബ്രെഡ്ടോസ്റ്റ് ചെയ്തു. പൊടിച്ചു വയ്ക്കുക. ഇതിലേക്ക് ഒരു വലിയ സ്പൂൺ പാൽപ്പൊടിയും മൂന്നു വലിയ സ്പൂൺപാലും ചേർത്തു നന്നായി കുഴച്ചു മാവു തയാറാക്കുക. ഇതു ചെറിയ ഉരുളകളാക്കി ചൂടായ എണ്ണയിലിട്ടുവറുത്തു കോരി പഞ്ചസാര സിറപ്പിൽ ഇടുക. ബ്രെഡ് ജാമൂൻ റെഡി.

bread snaks
Advertisment