Advertisment

യുകെയിലെ കെന്റില്‍ കണ്ടെത്തിയ വൈറസ് വകഭേദം വാക്‌സിന്‍ സംരക്ഷണത്തെയും ദുര്‍ബലമാക്കാം; ലോകം മുഴുവന്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയെന്നും മുന്നറിയിപ്പ്‌

New Update

publive-image

Advertisment

ലണ്ടൻ: യുകെയിലെ കെന്റിൽ കണ്ടെത്തിയ ജനിതക പരിവർത്തനം സംഭവിച്ച പുതിയ കൊറോണവൈറസ് ലോകത്തിനു ഭീഷണിയാകാൻ ഏറെ സാധ്യതയെന്നു മുന്നറിയിപ്പ്. കെന്റിൽ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം വാക്‌സിന്‍ നല്‍കുന്ന സംരക്ഷണത്തെ ദുര്‍ബലപ്പെടുത്താമെന്നും ലോകത്താകമാനം പടര്‍ന്നുപിടിച്ചേക്കാമെന്നും യു.കെ ജനിറ്റിക് സര്‍വൈലന്‍സ് പ്രോഗ്രാം മേധാവി ഷാരോണ്‍ പീകോക്ക് മുന്നറിയിപ്പ് നല്‍കി.

നിലവിൽ യുകെയിലെമ്പാടും വൈറസ് ശക്തിപ്രാപിച്ചു കഴിഞ്ഞു. ബ്രിട്ടണ്‍ വകഭേദത്തിന് കൂടുതല്‍ വ്യാപന ശേഷിയുണ്ടെങ്കിലും ദക്ഷിണാഫ്രിക്ക , ബ്രസീലിയന്‍ വകഭേദങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറവാണെന്നും പീകോക്ക് പറഞ്ഞു.

വൈറസിനെ മറികടക്കും വിധം വാക്സീൻ കണ്ടെത്തുകയോ അല്ലെങ്കിൽ അവയിൽ രോഗപ്പകർച്ചയ്ക്ക് കാരണമാകാത്ത വിധം ജനിതക പരിവർത്തനം സംഭവിക്കുകയോ ചെയ്താൽ മാത്രമേ ആശങ്ക വഴിമാറുകയുള്ളൂ...’– ഷാരൺ കൂട്ടിച്ചേർത്തു.

Advertisment