Advertisment

ആരോഗ്യനില തൃപ്തികരമല്ല; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ഐ.സി.യുവിലേക്ക് മാറ്റി

author-image
രാജു ജോര്‍ജ്
New Update

publive-image

Advertisment

ലണ്ടന്‍: കൊവിഡ് 19 ബാധിച്ച് ചികിത്സയിലുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ ഐ.സി.യുവിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മാര്‍ച്ച് 27 മുതല്‍ ബോറിസ് ജോണ്‍സണ്‍ ഡൗണിംഗ് സ്ട്രീറ്റിലെ വസതിയില്‍ ഐസൊലേഷനിലായിരുന്നു. രോഗലക്ഷണങ്ങള്‍ മാറാതിരുന്നതിനാല്‍ ഇന്നലെ ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വൈകിട്ടോടെ ഓക്‌സിജന്‍ ട്രീറ്റ്‌മെന്റും നല്‍കിത്തുടങ്ങിയിരുന്നു. രാത്രിയോടെയാണ് ഐ.സി.യുവിലേക്ക് മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോറിസ് ജോണ്‍സന്റെ ആരോഗ്യനിലയെ സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പ്രധാനമന്ത്രിയുടെ ചുമതലകള്‍ താല്‍കാലികമായി വഹിക്കും.

അതേസമയം, ബോറിസ് ജോണ്‍സണ്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടേയെന്ന് ആശംസിച്ച് തെരേസ മേ, ഡേവിഡ് കാമറൂണ്‍, ജസ്റ്റിന്‍ ട്രൂഡോ തുടങ്ങിയവര്‍ ട്വീറ്റ് ചെയ്തു.

boris johnson icu
Advertisment