Advertisment

പുതിയ ബിഎസ് VI എക്‌സ്പള്‍സ് 200T, എക്‌സ്ട്രീം 200S മോഡലുകളുടെ അവതരണം ഓഗസ്റ്റിലെന്ന് സൂചന

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

പുതിയ ബിഎസ് VI എക്‌സ്പള്‍സ് 200T, എക്‌സ്ട്രീം 200S മോഡലുകളുടെ അവതരണം ഓഗസ്റ്റിലെന്ന് സൂചന. അടുത്തിടെ ഇരുമോഡലുകളെയും കമ്പനി ഔദ്യോഗിക വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Advertisment

publive-image

ഇരുമോഡലുകളിലും എഞ്ചിന്‍ നവീകരണം ഒഴിച്ചുനിര്‍ത്തിയാല്‍, സ്റ്റൈലിംഗും ഫീച്ചറുകളും മാറ്റമുണ്ടാകില്ലെന്നാണ് സൂചന. 199.6 സിസി, ഫോര്‍ സ്‌ട്രോക്ക് സിംഗിള്‍ സിലിണ്ടര്‍ എയര്‍-കൂള്‍ഡ് എഞ്ചിനാകും ഇരുമോഡലുകള്‍ക്കും കരുത്ത് പകരുക.

ഈ എഞ്ചിന്‍ 17.8 bhp കരുത്തും 16.45 Nm torque ഉം സൃഷ്ടിക്കും. അതേസമയം ബിഎസ് IV പതിപ്പില്‍ ഈ എഞ്ചിന്‍ 18.4 bhp കരുത്തും 17.1 Nm torque ഉം സൃഷ്ടിക്കും. എഞ്ചിന്‍ നവീകരിക്കുന്നതിന്റെ ഭാഗമായി 0.3 bhp കരുത്തും 0.65 Nm torque ഉം കുറഞ്ഞിരിക്കുന്നത് കാണാം.

വാട്ടര്‍-കൂള്‍ഡ് യൂണിറ്റായിരുന്ന ബിഎസ് IV എഞ്ചിനില്‍ വന്നിരുന്നതെങ്കില്‍, ബിഎസ് VI പതിപ്പില്‍ ഓയില്‍ കൂളിംഗ് സംവിധാനമാണ് നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നത്.

എക്സ്ട്രീം 200S ഫുള്‍ ഫെയര്‍ മോട്ടോര്‍സൈക്കിളാണെങ്കില്‍ എക്സ്പള്‍സ് 200T ഒരു ടൂറിംഗ് പതിപ്പാണ്. 200 സിസി ശ്രേണിയിലുടനീളം ഹീറോ ഒരു ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ വാഗ്ദാനം ചെയ്യുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ടേണ്‍ ബൈ ടേണ്‍ നാവിഗേഷനും ഇത് പിന്തുണയ്ക്കുന്നു.

bs6 hero xpulse
Advertisment