Advertisment

ബിഎസ്-VI കംപ്ലയിന്റ് കരുത്തിൽ X-ബ്ലേഡിനെ വിപണിയിൽ അവതരിപ്പിച്ച് ഹോണ്ട മോട്ടോർസൈക്കിൾസ്

author-image
സത്യം ഡെസ്ക്
Updated On
New Update

സിംഗിൾ, ഡ്യുവൽ ഡിസ്ക് വേരിയന്റുകളിൽ ബിഎസ്-VI കംപ്ലയിന്റ് കരുത്തിൽ X-ബ്ലേഡിനെ വിപണിയിൽ അവതരിപ്പിച്ച് ഹോണ്ട മോട്ടോർസൈക്കിൾസ്. 1.05 ലക്ഷം രൂപയാണ് ബിഎസ്-VI X-ബ്ലേഡിന്റെ എക്സ്ഷോറൂം വില. ഏറ്റവും പുതിയ അവതാരത്തിൽ X-ബ്ലേഡിന് പുതിയ സ്‌പോർട്ടിയർ ഗ്രാഫിക്സ്, ഫീച്ചറുകൾ, പരിഷ്ക്കരിച്ച എഞ്ചിൻ എന്നിവ ലഭിക്കുന്നു.

Advertisment

publive-image

പിൻ വീലിലും ഡിസ്ക് ബ്രേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ബൈക്കിന്റെ മൊത്തത്തിലുള്ള സുരക്ഷാ ഘടകങ്ങൾ വർധിപ്പിക്കുന്നു. ബിഎസ്-VI ഹോണ്ട X-ബ്ലേഡിന് 160 സിസി PGM-FI HET (ഹോണ്ട ഇക്കോ ടെക്നോളജി) എഞ്ചിനാണ് കരുത്തേകുന്നത്.

ഇത് 13.86 bhp പവറിൽ 14.7 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. കൂടുതൽ കാര്യക്ഷമതയും പ്രകടനവും നൽകുന്നതിന് PGM-FI സിസ്റ്റം 8 ഓൺ‌ബോർഡ് സെൻസറുകൾ ഉപയോഗിക്കുന്നുവെന്ന് ഹോണ്ട പറയുന്നു.

honda auto news bs6 honda xblade 160
Advertisment