New Update
കൊല്‍ക്കൊത്ത: പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ (76)യുടെ ആരോഗ്യനില അതീവ ഗുരുതരം.
Advertisment
ബുധനാഴ്ച വൈകിട്ടോടെ ദക്ഷിണ കൊല്‍ക്കൊത്തയിലെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കടുത്ത ശ്വാസതടസ്സമാണ് ബുദ്ധദേവിനെ അലട്ടുന്നത്. കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും ഫലം നെഗറ്റീവാണ്. തലച്ചോറിലെ രക്തക്കുഴല്‍ അടയുന്ന സ്ഥിതിയാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
രക്തത്തില്‍ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് കൂടിയതും പി.എച്ച് തോത് കുറഞ്ഞതും അദ്ദേഹത്തിന്റെ സ്ഥിതി വഷളാക്കിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.