Advertisment

കേന്ദ്ര ബജറ്റിനെതിരേ സോഷ്യല്‍ മീഡിയയില്‍ 'ട്രോള്‍' മഴ

New Update

കേന്ദ്ര ബഡ്ജറ്റിനെ സോഷ്യല്‍ മീഡിയ 'ട്രോളി' കൊല്ലുന്നു. ധനമന്ത്രി നിര്‍മല സിതാരമാന്‍ അവതരിപ്പിച്ച ബഡ്ജറ്റിലെ ചില പ്രഖ്യാപനങ്ങളാണ് പരിഹസിക്കപ്പെടുന്നത്.

Advertisment

publive-image

പ്രതിപക്ഷവും ബഡ്ജറ്റിനെതിരേ രംഗത്തെത്തിയിരുന്നു. ബഡ്ജറ്റില്‍ പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് മിക്ക ട്രോളുകളും.

publive-image

നികുതി പരിഷ്‌കാരവും കര്‍ഷകര്‍ക്കുള്ള പദ്ധതികളും ട്രോളില്‍ ഇടം നേടിയിട്ടുണ്ട്. നിര്‍മല സിതാരമനെയും മോഡിയെയും കളിയാക്കിയ ട്രോളുകളുമുണ്ട്. രാഷ്ട്രപതി ഭവനും പാലമെന്റും അങ്ങ് വില്‍ക്കാം, ബഡ്ജറ്റ് അവതരിപ്പിച്ചു ഇന്ത്യയിലെ പകുതി പ്രശ്‌നങ്ങളും തീര്‍ന്നു, ലുക്ക് എങ്ങോട്ടാ പോണേന്ന് മനസിലാവണില്ലല്ലേ, മൊട്ടു സൂചിയുടെ വില കുറഞ്ഞോ മോനേ?... എന്നിങ്ങനെയാണ് ട്രോളിലെ വാചകങ്ങള്‍.

publive-image

കേന്ദ്ര ബഡ്ജറ്റിനെതിരേ രൂക്ഷ പരിഹാസവുമായി മുന്‍ ധനമന്ത്രി പി ചിദംബരവും പ്രതികരിച്ചിരുന്നു. 'നമ്മള്‍ ഒരു ധനമന്ത്രിയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ ബഡ്ജറ്റ് പ്രസംഗം കുറച്ച് സമയം മുമ്പ് കേട്ടു. 160 മിനുട്ടാണ് അത് നീണ്ടത്. എന്നെ പോലെ നിങ്ങളും അത് കേട്ട് ക്ഷീണിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളെ കുറ്റം പറയില്ല. ബഡ്ജറ്റ് 2020 വഴി അവര്‍ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല'- എന്നായിരുന്നു ചിദംബരം പ്രതികരിച്ചത്.

social media budjet union troll
Advertisment