Advertisment

ബുലന്ദ്ഷഹറില്‍ പോലീസുകാരനെ കൊലപ്പെടുത്തിയ കേസ്; ജാമ്യത്തിലിറങ്ങിയ പ്രതികൾക്ക് സംഘപരിവാറിന്റെ 'രാജകീയ' സ്വീകരണം...

author-image
ന്യൂസ് ബ്യൂറോ, ലക്നൌ
Updated On
New Update

ലഖ്‌നൗ: കഴിഞ്ഞ ഡിസംബറില്‍ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ സംഘര്‍ഷത്തിനിടെ പോലീസുകാരനെ

കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വന്‍ സ്വീകരണം. കേസിലെ പ്രതിയായ യുവമോര്‍ച്ച പ്രാദേശിക

നേതാവ് കൂടിയായ ശിഖര്‍ അഗര്‍വാളിനാണ് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോള്‍

സ്വീകരണം ലഭിച്ചത്.

Advertisment

publive-image

സംഘ്പരിവാര്‍ സംഘടനകളാണ് ഇവരെ മാലയിട്ട്, ജയ് ശ്രീറാം വിളികളോടെ സ്വീകരിച്ചത്. ബിജെപി പ്രാദേശിക യുവനേതാവ് ശിഖര്‍ അഗര്‍വാള്‍, ഹേമു, ഉപേന്ദ്ര രാഘവ് എന്നിവരടക്കം ആറുപേര്‍ക്കാണ് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ ഡിസംബറിലാണ് ബുലന്ദ്ഷഹറിലെ വനമേഖലയില്‍ പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കലാപമുണ്ടായത്. കലാപത്തിനെതിരെ ശക്തമായ നടപടിയെടുത്ത ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിംഗ് കൊല്ലപ്പെട്ടു. തട്ടിക്കൊണ്ടുപോയ കാറില്‍ കൊല്ലപ്പെട്ട നിലയിലാണ് ഇന്‍സ്പെക്ടറുടെ മൃതദേഹം കണ്ടെത്തിയത്.

ക്രൂരമായ രീതിയിലാണ് ആക്രമികള്‍ ഇന്‍സ്പെക്ടറെ കൊലപ്പെടുത്തിയത്. കോടാലി ഉപയോഗിച്ച് രണ്ട് വിരലുകള്‍ വെട്ടിയെടുക്കുകയും തലയില്‍ മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. മാരകമായി പരിക്കേറ്റിട്ടും കാറോടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഇന്‍സ്പെക്ടറെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

Advertisment